ചങ്ക്സ് എന്ന സിനിമയ്ക്കു ശേഷം ഒമര്‍ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അഡാര്‍ ലവ്. ആദ്യ രണ്ട് ചിത്രങ്ങളും ക്യാമ്പസ് പശ്ചാത്തലത്തില്‍ ഉളളതായിരുന്നെങ്കില്‍ ഇത്തവണ ഹൈസ്‌ക്കൂള്‍ പ്രണയമാണ് തന്റെ ചിത്രത്തില്‍ ഒമര്‍ പറയുന്നത്. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ടായിരുന്നു അഡാറ് ലവ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നുത്.
പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെതായി ഒരു ലൊക്കേഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
സംവിധായകനായ ഒമര്‍ലുലു തന്നെയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷമാദ്യം ആരംഭിച്ച ചിത്രം നിര്‍മ്മാതാവും സംവിധായകനും തമ്മിലുളള തര്‍ക്കത്തെതുടര്‍ന്ന് വൈകുകയായിരുന്നു. നിര്‍മ്മാതാവിന്റെ ആവശ്യപ്രകാരം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരുന്നു അഡാറ് ലവിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചിരുന്നത്. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ഒമര്‍ലുലുവിന്റെ അഡാറ് ലവ് നിര്‍മ്മിക്കുന്നത്. റോഷനും പ്രിയാ വാര്യര്‍ക്കുമൊപ്പം സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍,കോട്ടയം പ്രദീപ്,അനീഷ് ജി മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമ നവംബറില്‍ തിയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.