ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ 'ധമാക്ക' നവംബര്‍ 28നു പ്രദര്‍ശനത്തിനെത്തുമെന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.ഇത്തവണയും ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് ഒമര്‍ എത്തുന്നത്.
അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. കൂടാതെ മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്‌സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കൂടാതെ ശക്തിമാന്റെ വേഷത്തില്‍ മുകേഷിന്റെ ലുക്ക് പുറത്തുവിട്ടതിനെ തുടര്‍ന്ന് വിവാദങ്ങളും നേരിട്ടിരുന്നു.തുടര്‍ന്ന് സാക്ഷാല്‍ ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന പരാതിയുമായി വന്നതും സംഘടനാ തലത്തില്‍ പരാതിപ്പെട്ടതുമല്ലാം ചര്‍ച്ചയായിരുന്നു.ചിത്രത്തിന്റെ പോസ്റ്ററുകളില്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച വരവേല്‍പ്പ് ലഭിച്ചവയാണ്.
ഗോപി സുന്ദറാണ് ധമാക്കയുടെ സംഗീതം ഒരുക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.