Latest News

മകന്‍ അര്‍ഹാനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രിന്ദ; ഇത്രയും വലിയ മകനോയെന്ന് ആരാധകര്‍...

Malayalilife
 മകന്‍ അര്‍ഹാനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രിന്ദ; ഇത്രയും വലിയ മകനോയെന്ന് ആരാധകര്‍...

1983 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയായി ശ്രിദ്ധ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ മകന്‍ അര്‍ഹാനുമൊത്തുള്ള ചിത്രം ശ്രിന്ദ പങ്കുവച്ചതാണ് വൈറലാകുന്നത്. വിവാഹമോചനസമയത്ത് കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ വെളിപ്പെടുത്തിയിരുന്നു.

മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, 22 ഫീമെയില്‍ കോട്ടയം, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ്  ശ്രിന്ദയ്ക്ക് ലഭിച്ചത്. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദ വേറിട്ട അഭിനയ ശൈലികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹശേഷം അഭിനയരംഗത്തേക്ക് എത്തിയ നടിമാരില്‍ ഒരാള്‍ കൂടിയായിരുന്നു ശ്രിന്ദ. 19 വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. അധികം വൈകാതെ കുഞ്ഞും പിറന്നു. കുഞ്ഞിന് വേണ്ടി പലതും സഹിച്ചു. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. നാലു വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹമോചനത്തിലേക്കെത്തിയത്. വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു നടി ശ്രിന്ദ പറഞ്ഞിരുന്നു. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു. 'അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍ എന്ന മുന്ന. മകനു ജന്‍മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. അര്‍ഹാന് ചിത്രകാരന്‍ ആകണമെന്നാണ് ആഗ്രഹം. അത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും ശ്രിന്ദ പറയുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ശ്രിന്ദ. ഇത്രയും വലിയ മകന്‍ ശ്രിന്ദയ്ക്കുണ്ടോയെന്നാണ് ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത്. 

വിവാഹമോചിതയായി പത്തുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ശ്രിദ്ധയുടെ രണ്ടാം വിവാഹം നടന്നത്.  കഴിഞ്ഞ നവംബര്‍ 11 നാണ് യുവ സംവിധായകന്‍ സിജു എസ്. ബാവയുമായി ശ്രിന്ദയുടെ രണ്ടാം വിവാഹം നടന്നത്. വിവാഹശേഷം സന്തോഷമായി കഴിയുന്ന ശ്രിന്ദ ഇപ്പോഴും സിനിമകളില്‍ സജീവമാണ്. കൈനിറയെ അവസരങ്ങളുമായി സിനിമയിലും ഭര്‍ത്താവും മകനുമൊത്ത് ജീവിതത്തിലും തിരക്കിലാണ് ശ്രിന്ദയിപ്പോള്‍. അഭിനയത്തിന് പുറമേ കമ്മട്ടിപാടത്തില്‍ ഷോണ്‍ റോമിക്ക് വേണ്ടിയും തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയില്‍ നിമിഷ സജയന് വേണ്ടിയും താരം ഡബ്ബിങ്ങ് നടത്തിയിരുന്നു.

 

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES