Latest News

രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും റിലീസിനായി ആ പ്രണയചിത്രം; ചാക്കോച്ചന്റൈ ജന്മദിനത്തില്‍ നിറം പ്രദര്‍ശിപ്പിക്കാന്‍ ആരാധകര്‍; പുനര്ഡപ്രദര്‍ശനം സംഘടപ്പിക്കുന്നത് ആലപ്പുഴയിലെ റൈബാന്‍ തീയറ്ററില്‍

Malayalilife
രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും റിലീസിനായി ആ പ്രണയചിത്രം; ചാക്കോച്ചന്റൈ ജന്മദിനത്തില്‍ നിറം പ്രദര്‍ശിപ്പിക്കാന്‍ ആരാധകര്‍; പുനര്ഡപ്രദര്‍ശനം സംഘടപ്പിക്കുന്നത് ആലപ്പുഴയിലെ റൈബാന്‍ തീയറ്ററില്‍

'നിറം' എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകരെ ഒന്നടങ്കം കുഞ്ചാക്കോ ബോബന്റെ ആരാധകരാക്കി മാറ്റാന്‍. 1999ല്‍ എത്തിയ കമല്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ എന്ന നടനെ താരപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയാണ് നിറം.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നിറം റീ റിലീസ് ചെയ്യുകയാണ്. ഒക്ടോബര്‍ 27ന് കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലാണ് ആലപ്പുഴ റൈബാന്‍ തിയേറ്ററില്‍ ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ ഏഴരക്കാണ് ഷോ. ചാക്കോച്ചന്റെ ജന്മദിനാഘോഷത്തിനൊപ്പം ഒരു ക്യാന്‍സര്‍ രോഗിയെ സഹായിക്കാന്‍ കൂടിയാണിത്.

ശാലിനി നായികയായി എത്തിയ ചിത്രത്തില്‍ ജോമോള്‍, ദേവന്‍, ലാലു അലക്‌സ്, ബോബന്‍ ആലുമ്മൂടന്‍, അംബിക, ബിന്ദു പണിക്കര്‍, കെ പി എ സി ലളിത, കോവൈ സരള, ബാബു സ്വാമി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.

Read more topics: # niram movie,# re relies after 20 years,#
niram movie re relies after 20 years

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES