Latest News

അവസരങ്ങള്‍ കുറയുമ്പോഴാണ് തങ്ങളെ ഒതുക്കിയെന്ന് പരാതി വരുന്നത്; ഞങ്ങളൊക്കെ അധ്വാനിച്ച് കയറി വന്നവരാണ്; ഞങ്ങളെ ആരും ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല; മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല; മലയാള സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ 

Malayalilife
അവസരങ്ങള്‍ കുറയുമ്പോഴാണ് തങ്ങളെ ഒതുക്കിയെന്ന് പരാതി വരുന്നത്; ഞങ്ങളൊക്കെ അധ്വാനിച്ച് കയറി വന്നവരാണ്; ഞങ്ങളെ ആരും ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല; മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല; മലയാള സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ 

സിനിമയിലെ അവസരങ്ങളെക്കുറിച്ചും ഒഴിവാക്കലുകളേക്കുറിച്ചും പ്രതികരിച്ച് മോഹന്‍ലാല്‍. വളരെ കുറച്ച് ആളുകള്‍ മാത്രമുള്ള സിനിമാ മേഖലയില്‍ അധ്വാനിച്ച് കയറിവന്നരാണ് ഞ്ങ്ങള്‍. സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്നും താരം പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍

വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയായാിരുന്നു മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം ഇന്ന് മരിച്ചുപോയിരിക്കുന്നു. 
പിന്നെ ആര് ആരെ ഒതുക്കാനാണെന്നും മോഹന്‍ലാല്‍ പറയുന്നു, മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര സ്ഥാനത്തുള്ള ഇന്‍ഡസ്ട്രിയില്‍ ഒതുക്കലുകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഒരാളെ മനസ്സില്‍ ധ്യാനിച്ച് എഴുതിയുണ്ടാക്കുന്ന തിരക്കഥയൊന്നുമല്ലെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ കുറയുമ്പോളാണ് തന്നെ ഒതുക്കിയെന്ന് മറ്റുള്ളവര്‍ പരാതി പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞു.

 

Read more topics: # mohanlal,# about malayalam,# cinema ,#
mohanlal about malayalam cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES