സിനിമയ്ക്ക് അപ്പുറത്ത് വ്യക്തിജീവിതത്തില്‍ താരങ്ങള്‍ സൗഹൃദം സൂക്ഷിക്കുന്നവരാണ് മിക്ക താരങ്ങളും. അത്തരത്തില്‍ സൗഹൃദം സൂക്ഷിക്കുകയും ഒത്തുകൂടുകയും ചെയ്യുന്നവരാണ് 80 കളിലെ നടീ നടന്മാര്‍. ഇത്തരത്തില്‍ അവര്‍ എല്ലാ വര്‍ഷവും ഒത്തുകൂടുന്നത വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇപ്പോളിതാ പഴയ കാല നായികമാരുടെ ഒരു ഒത്തുകൂടുല്‍ ചിത്രമാണ് വൈറലാകുന്നത്.
മലയാളത്തിന്റെ പഴയകാല പ്രിയനായികമാരില്‍ ഒരാളായ ലിസി പങ്കുവച്ച സുഹൃത്തുക്കളുടെ ചിത്രം ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശോഭന,ഖുശ്ബു, സുഹാസിനി, രേവതി, രമ്യകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ലിസി പങ്കുവച്ചത്. ശോഭന പകര്‍ത്തിയതാണ് ഈ സെല്‍ഫി ചിത്രം. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരിക്കലും വേര്‍പിരിയില്ല. അകലെ ആയിരിക്കാം. പക്ഷേ ഒരിക്കലും ഹൃദയത്തില്‍ നിന്നകലില്ല എന്ന് ചിത്രത്തിനൊപ്പം കുറിച്ചു.
മലയാളത്തിന്റെ പഴയകാല നായികമാരെ ഒരേ ഫ്രെയിമില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകര്‍. ലിസി ഒഴികെ എല്ലാവരും അഭിനയരംഗത്ത് സജീവമാണ്. അടുത്തിടെ, ഭൂതകാലം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് രേവതി സ്വന്തമാക്കിയത് ആഘോഷിക്കാന്‍ 80 കളിലെ നായികമാര്‍ ഒത്തുകൂടിയിരുന്നു. ഇതിന്റെ ചിത്രവും ലിസി ഷെയര്‍ ചെയ്തിരുന്നു.
സിനിമയ്ക്ക് അപ്പുറത്തും ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്‌ളബ്. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയുടെയും മലയാളത്തിന്റെയും സ്വപ്നമായിരുന്ന ഈ താരങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം ഒന്നിച്ചുകൂടാറുണ്ട്. 2009 ല്‍ ആണ് സുഹാസിനിയും ലിസിയും ചേര്‍ന്ന് എയ്റ്റീസ് ക്‌ളബ് എന്ന പേരില്‍ റീയൂണിയന്‍ ആരംഭിക്കുന്നത്.
സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലന്‍, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാര്‍വ്വതി, ജയറാം, കാര്‍ത്തിക്, മുകേഷ്, പ്രതാപ് പോത്തന്‍, മോഹന്‍, സുരേഷ്, ശങ്കര്‍, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമന്‍, നദിയാ മൊയ്തു, റഹ്മാന്‍, രാജ്കുമാര്‍, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാര്‍, രമ്യ കൃഷ്ണന്‍ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഈ കൂട്ടായ്മയുടെ ഭാഗമാണ്.