Latest News

വെറുമൊരു സന്ദര്‍ശനമായിരുന്നില്ല; വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കും നീളുന്ന ഒരു സ്നേഹബന്ധത്തിന്റെ വരവായിരുന്നു; കൊച്ചിന്‍ ഹനീഫയുടെ എ ബി മന്‍സലിലെത്തി നടി ലിസി; സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയുമായി ഫാസിലയുടെ സഹോദരന്‍

Malayalilife
 വെറുമൊരു സന്ദര്‍ശനമായിരുന്നില്ല; വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കും നീളുന്ന ഒരു സ്നേഹബന്ധത്തിന്റെ വരവായിരുന്നു; കൊച്ചിന്‍ ഹനീഫയുടെ എ ബി മന്‍സലിലെത്തി നടി ലിസി; സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയുമായി ഫാസിലയുടെ സഹോദരന്‍

നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയതാരം ലിസി. വെണ്ണലയിലെ അംബേദ്കര്‍ റോഡിലുളള ഹനീഫയുടെ പുതിയ വീടായ കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സറിലെത്തിയാണ് ലിസി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചത്. കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില , മക്കള്‍, ഫാസിലയുടെ സഹോദരന്‍ ഫിറോസ് എന്നിവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ലിസി മടങ്ങിയത്.

ഫാസിലയുടെ സഹോദരന്‍ ഫിറോസാണ് ലിസി വവീട്ടിലെത്തിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ചില ബന്ധങ്ങള്‍ അങ്ങനെയാണ്... കൊച്ചിന്‍ ഹനീഫിക്കയുടെ എബി മന്‍സിലിലേക്ക് ലിസി എത്തിയപ്പോള്‍... അത് വെറുമൊരു സന്ദര്‍ശനമായിരുന്നില്ല.വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കും നീളുന്ന ഒരു സ്നേഹബന്ധത്തിന്റെ വരവായിരുന്നു'.- എന്നാണ് വിഡിയോയ്ക്കൊപ്പം ഫിറോസ് കുറിച്ചിരിക്കുന്നത്.

ഹനീഫിക്ക എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല' എന്ന് ലിസി പറഞ്ഞു. 'അങ്ങനെ തന്നെയുണ്ട്. സന്തോഷമായി കണ്ടപ്പോള്‍. എന്നാലും പിടിച്ചു നിന്നില്ലേ. ഒറ്റയ്ക്ക് പിടിച്ച് നിന്ന് രണ്ട് പിള്ളേരെയും വളര്‍ത്തി ഇത്രയുമാക്കിയില്ലേ. അതും പെണ്‍പിള്ളേരെ ആക്കിയില്ലേ. അതിന് ഫിറോസിനും നന്ദി. കട്ട സപ്പോര്‍ട്ടുമായി ഫിറോസും നിന്നില്ലേ'.- ഫാസിലയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലിസി പറഞ്ഞു.

കൊച്ചിന്‍ ഹനീഫയുടെ അവസാന നാളുകളില്‍ ആശുപത്രിയിലടക്കം കുടുംബത്തോടൊപ്പം ചേര്‍ന്നുനിന്ന് വലിയ സഹായങ്ങള്‍ ചെയ്ത വ്യക്തിയാണ് ലിസിയെന്ന് ഫിറോസും വീഡിയോയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു കൊച്ചിന്‍ ഹനീഫയുടെ കുടുംബം താമസിച്ചിരുന്നത്. നടന്റെ സമ്പാദ്യം കൊണ്ട് തന്നെയാണ് കുടുംബം വെണ്ണമലയില്‍ സ്വന്തമായി ഒരു വീട് പണിതത്.

 

Read more topics: # ലിസി
lissy visit in cochin haneefa house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES