വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന കാവ്യ ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും മാറിനിന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇപ്പോള്‍ താരം.ചിങ്ങം ഒന്നിനായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കാവ്യ മാധവന്‍ ഹരിശ്രീ കുറിച്ചത്തുടര്‍ന്ന് കുടുംബത്തോടൊപ്പമുളള ചിത്രങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചു.
ഇപ്പോഴിതാ കളര്‍ പെന്‍സിലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന അജിലയാണ് ദിലീപ് കാവ്യാ കുടുംബത്തിന് ഒറ്റയടിക്ക് മൂന്ന് സര്‍പ്രൈസുകള്‍നല്‍കി ഞെട്ടിച്ച വീഡിയോയാണ് താരം പങ്ക് വച്ചത്. ഒരിക്കലും നടക്കാതെ പോയ സുന്ദര മുഹൂര്‍ത്തങ്ങളാണ് വലിയ ക്യാന്‍വാസുകളിലേക്കു അജില സാധ്യമാക്കിയത്.
ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട കാവ്യ അജിലയ്‌ക്കൊപ്പം വീട്ടിലിരുന്ന് സംസാരിച്ചു. കാവ്യയുടെ വീട്ടില്‍ പോയ ദിവസം വീഡിയോയാക്കി അജിലയും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കാവ്യയുമായി ഫോണ്‍ ചെയ്തപ്പോഴുള്ള സംഭാഷണവും വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നു.
ആരാടീ ഇത് ചെയ്തത്, ?ഗ്രേറ്റ് വര്‍ക്ക്, അവരോട് എന്റെ താങ്ക്‌സ് പറയണം എന്ന് ദിലീപേട്ടന്‍ പറഞ്ഞിട്ടുണ്ടെന്നും കാവ്യ അജിലയുമായുള്ള ഫോണ്‍ കോളില്‍ വ്യക്തമാക്കുന്നുണ്ട്. ദിലീപിന്റെ അന്തരിച്ച അച്ഛനെയും ഫോട്ടോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മാമാട്ടിക്ക് ലഭിക്കാതെ പോയ വാത്സല്യമുണ്ട് ദിലീപിന്റെ വീട്ടില്‍. അവള്‍ പിറക്കുന്നതിനും എത്രയോ വര്‍ഷം മുന്‍പേ വിടപറഞ്ഞ അച്ഛച്ഛന്റെ. പത്മനാഭന്‍ പിള്ള എന്ന ദിലീപിന്റെ പിതാവും കൂടി ഉള്‍പ്പെട്ട ഫാമിലി പോര്‍ട്രെയ്റ്റ് ആണ് സമ്മാനം. ദിലീപ്, കാവ്യാ, മീനാക്ഷി, മാമാട്ടി, ദിലീപിന്റെ അമ്മ സരോജം എന്നിവരാണ് ഈ ചിത്രത്തില്‍.
അങ്ങനെ മൊത്തം മൂന്ന് പോര്‍ട്രെയ്റ്റുകളാണ് ഈ റീലില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മുത്തച്ഛന്റെ മടയില്‍ ഇരിക്കുന്ന കുഞ്ഞ് മഹാലക്ഷ്മിയെയാണ് മനോഹരമായ ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.ദിലീപ്, അനുജന്‍ അനൂപ് പത്മനാഭന്‍, അനുജത്തി സബിത എന്നിവരുടെ കുടുംബങ്ങള്‍ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള തരത്തിലാണ് ഈ ഫോട്ടോയുടെ സാധ്യത. ഇവിടെയും കൂട്ടത്തില്‍ ഇളയ ആള്‍ മാമാട്ടി തന്നെ.
ഓണക്കാലത്താണ് കാവ്യ മാധവന്‍ ഇന്‍സ്റ്റ?ഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ 56,000ത്തിലേറെ ഫോളോവേഴ്‌സ് കാവ്യയുടെ അക്കൗണ്ടിനുണ്ട്. അതേസമയം നടി മൂന്ന് അക്കൗണ്ടുകള്‍ മാത്രമാണ് ഫോളോ ചെയ്യുന്നത്. ലക്ഷ്യ എന്ന തന്റെ സ്ഥാപനത്തിന്റെ ഇന്‍സ്റ്റ?ഗ്രാം പേജ്, ദിലീപ്, മീനാക്ഷി ദിലീപ് എന്നിവരെയാണ് കാവ്യ ഫോളോ ചെയ്യുന്നത്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് കാവ്യ മാധവന്‍.
2017 ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അടൂര്‍ ?ഗോപാലകൃഷ്ണനാണ്. അഭിനയ രം?ഗത്ത് നിന്നും കാവ്യ മാറി നില്‍ക്കുന്നതെന്താണെന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് സിനിമാ രം?ഗത്ത് സജീവമാകുകയാണ്. വോയ്‌സ് ഓഫ് സത്യനാഥനാണ് നടന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. ബാന്ദ്ര ഉള്‍പ്പെടെയുള്ള സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചെന്നൈയിലാണ് ദിലീപും കുടുംബവും ഇന്ന് താമസിക്കുന്നത്.