ദിലീപേട്ടനും കാവ്യ ചേച്ചിയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിച്ച് ഗായിക മഞ്ജരി; ദമ്പതികളായ നടീനടന്മാരുടെ ഗായികയ്‌ക്കൊപ്പമുള്ള സെൽഫി വൈറലായപ്പോൾ

സ്വന്തം ലേഖകൻ
topbanner
ദിലീപേട്ടനും കാവ്യ ചേച്ചിയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിച്ച് ഗായിക മഞ്ജരി; ദമ്പതികളായ നടീനടന്മാരുടെ ഗായികയ്‌ക്കൊപ്പമുള്ള സെൽഫി വൈറലായപ്പോൾ

ധുരമൂറുന്ന ശബ്ദവുമായി മലയാള സിനിമാ സംഗീതത്തിലേക്ക് എത്തിയ ഗായികയാണ് മഞ്ജരി. മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ മഞ്ജരിയുടേതായുണ്ട്. വിവാഹത്തിന് ശേഷം മുംബൈയിൽ താമസമാക്കിയിരിക്കുകയാണ് മലയാളത്തിൻെ ഈ പ്രിയ ഗായിക. കഴിഞ്ഞ ദിവസം മഞ്ജരിയെ കാണാൻ മലയാള സിനിമാ ലോകത്ത് നിന്നും രണ്ട് അതിഥികൾ മുംബൈയിൽ എത്തി. മറ്റാരുമല്ല ദിലീപും കാവ്യാ മാധവനും ആയിരുന്നു അത്.

ദിലീപേട്ടനും കാവ്യ ചേച്ചിയും സിനിമാ ലോകത്തേക്ക് വേഗം തിരിച്ചു വരട്ടെ എന്നാണ് ഇപ്പോൾ മഞ്ജരിയുടെ പ്രാർത്ഥന. ഇരുവർക്കുമൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് മഞ്ജരി ഇങ്ങനെ കുറിച്ചത്. തന്നെ കാണാൻ മുംബൈയിലെത്തിയ സുഹൃത്തുക്കൾക്കൊപ്പമുള്ള മഞ്ജരിയുടെ ചിത്രം ഇതോടെ വൈറലാകുകയും ചെയ്തു. താരദമ്പതിമാരായ ദിലീപും കാവ്യാ മാധവനുമാണ് മഞ്ജരിയുടെ ആ സുഹൃത്തുക്കൾ.

ദീർഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങൾ മുംബൈയിൽ വന്നതിൽ ഒരുപാട് സന്തോഷം..വേഗം തിരിച്ചു വരൂ..എന്ന കുറിപ്പോടെയാണ് ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജരി കുറിച്ചത്.
നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

ജയിൽ മോചിതനായ ശേഷം ദിലീപും കാവ്യയും ഒന്നിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാൽ ഈയിടെ ഒരു വിവാഹ ചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ദിലീപിന്റേയും കാവ്യയുടെയും മകൾ മീനാക്ഷിയുടെയും ചിത്രങ്ങൾ വൈറലായിരുന്നു.

Kavya and dileep with Manjari

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES