മലയാളികള്‍ക്ക് വളരെ അധികം ഇഷ്ടമുള്ള താരദമ്പതികള്‍ തന്നെയാണ് കാവ്യയും ദിലീപും. ഇപ്പോഴും ഇവരുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇവര്‍ പൊതുപരിപാടികളില്‍ അധികം വരാറില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇവര്‍ സജീവം ആകുകയാണ്. ഇക്കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഡയറക്ടര്‍ മാധവന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ തിളങ്ങിയ താരങ്ങള്‍ ഇക്കഴിഞ്ഞ ദിവസം സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ ഒന്നിച്ചെത്തിയതും വാര്‍ത്തയാകുകയാണ്.
ചെറുപ്പളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിന്റെ നാല്പത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിനു ആണ് ഇരുവരും ഒന്നിച്ചെത്തിയത്.ആശംസ പ്രശംഗത്തിനിടെ കാവ്യയ്ക്ക് രസകരമായൊരു 'പണി'യും കൊടുത്താണ് ദിലീപ് സംസാരം അവസാനിപ്പിച്ചത്.
ദിലീപിന്റെ വാക്കുകള്‍:
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഇങ്ങനെ വലിയൊരു വേദിയില്‍ നിന്നു സംസാരിക്കുന്നത്. ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പിന്നീടൊരിക്കല്‍ എന്റെ പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതാണ്.
നമുക്കൊരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോള്‍ നമ്മുടെ പഴയകാലത്തെക്കുറിച്ച് ഓര്‍ത്തുപോകും. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകര്‍ പറയുകയുണ്ടായി. അതിലൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.
ഞാന്‍ ഒരുപാട് സംസാരിച്ച് ബോര്‍ അടിപ്പിക്കുന്നില്ല, കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികള്‍ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കില്‍ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സര്‍ കുചേല വൃത്തത്തിലെ രണ്ടു വരികള്‍ പാടിയപ്പോള്‍ ശോ ഞാനത് പാടാന്‍ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തില്‍ ഇരിക്കുകയാണ് കക്ഷി. അപ്പൊ കാവ്യയും രണ്ടു വാക്കുകള്‍ സംസാരിക്കുന്നതാണ്.
വേദിയിലെത്തിയ കാവ്യയുടെ മറുപടി ഇങ്ങനെ:'ഇവിടുത്തെ കലാപരിപാടികള്‍ കാണാന്‍ വന്നതാണ് ഞാന്‍, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണു എന്നോട് പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തില്‍ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം കുഴപ്പമിലായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല.പറയുന്നത് തെറ്റിപ്പോയാല്‍ പേടിയാണ്.
എന്ത് പറഞ്ഞാലും ട്രോള് വരും. ഞാന്‍ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബില്‍ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാണ്ടിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭര്‍ത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞു അവസാനിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.'' എന്നായിരുന്നു.