'ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ആളാണ്; എന്റെ ഭാര്യ ഹിന്ദുവും; ജീവിതത്തില്‍ മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേത്; മതപരമായ ആരോപണങ്ങളില്‍ മറുപടിയുമായി വിജയ്‌യുടെ പിതാവ്

Malayalilife
topbanner
 'ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ആളാണ്; എന്റെ ഭാര്യ ഹിന്ദുവും; ജീവിതത്തില്‍ മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേത്; മതപരമായ ആരോപണങ്ങളില്‍ മറുപടിയുമായി വിജയ്‌യുടെ പിതാവ്

കനെതിരെയുള്ള മതപരമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിജയ്യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. ഒരു അഭിമുഖത്തിനിടെയാണ് തമിഴ് സിനിമാ സംവിധായകന്‍ കൂടിയായ ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ജീവിതത്തില്‍ മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേതെന്നും ആരോപണങ്ങള്‍ ബലിശമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

'ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദു മത വിശ്വാസിയും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. ഞാന്‍ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളില്‍ ഇടപെട്ടിട്ടില്ല. ജീവിത്തില്‍ ഒരുവട്ടം മാത്രം ജറുസലേമില്‍ പോയിട്ടുണ്ട്. മൂന്ന് വട്ടം തിരുപതിയിലും. തിരുപ്പതിയില്‍ പോയി തല മൊട്ടയടിച്ചിട്ടുണ്ട്.

വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ?' ചന്ദ്രശേഖര്‍ ചോദിക്കുന്നു.

actor vijay controversy vijays father response

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES