Latest News

എന്റെ ആഗ്രഹങ്ങളെ മറച്ചുവെച്ച് കളിക്കാന്‍ റോബോട്ടല്ല മനുഷ്യനാണെന്ന് നേഹ; ചെയ്യില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ കാര്യം നീ തന്നെ ചെയ്തില്ലെയെന്ന് ഉമ്മ; താഷിയെ ഇഷ്ടമാണെന്ന നിലപാടിലുറച്ച് നേഹ; രക്ഷിതാക്കളെ വീട്ടിലെത്തിച്ച ബിഗ്ബോസിനും മോഹന്‍ലാലിനും വ്യാപക വിമര്‍ശനം

Malayalilife
എന്റെ ആഗ്രഹങ്ങളെ മറച്ചുവെച്ച് കളിക്കാന്‍ റോബോട്ടല്ല മനുഷ്യനാണെന്ന് നേഹ; ചെയ്യില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ കാര്യം നീ തന്നെ ചെയ്തില്ലെയെന്ന് ഉമ്മ; താഷിയെ ഇഷ്ടമാണെന്ന നിലപാടിലുറച്ച് നേഹ; രക്ഷിതാക്കളെ വീട്ടിലെത്തിച്ച ബിഗ്ബോസിനും മോഹന്‍ലാലിനും വ്യാപക വിമര്‍ശനം

സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായി ബിഗ്ബോസ് സീസണ്‍ 8 വീക്കെന്റ് എപ്പിസോഡ്.ഈ സീസണിലെ പുതിയ പ്രണയജോഡികളായ നേഹ-താഷി ബന്ധം ആരംഭിച്ചത് മുതല്‍ തന്നെ എട്ടാമത് സീസണ്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.ഇരുവരുടെയും ബന്ധത്തെ ഒരേ പോലെ അംഗീകരിക്കുകയും വിമര്‍ശിക്കുക്കയും ചെയ്യുന്ന ഗ്രൂപ്പുകള്‍ പോലും പിന്നാലെ രൂപപ്പെട്ടു.ഇതിന്റെ തുടര്‍ച്ചയായാണ് നേഹയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ എപ്പിസോഡില്‍ ബിഗ്ബോസിലേക്കെത്തിയത്.എപ്പിസോഡിന്റെ പ്രമോ വീഡിയോ വന്നപ്പോള്‍ മുതല്‍ തന്നെ രക്ഷിതാക്കളെകൊണ്ടുവന്ന ബിഗ്ബോസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇപ്പോഴിത മുഴുവന്‍ എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് പിന്നാലെ സംഭവം കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിമാറിയിരിക്കുകയാണ്. 

നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അരങ്ങേറിയത്.ബിഗ് ബോസ് വീട്ടിലെത്തി നേഹയുടെ അമ്മ തഷിമായുള്ള അടുപ്പത്തെക്കുറിച്ച് ചോദ്യം ചെയ്തതും അതിന് നേഹ നല്‍കിയ മറുപടിയുമാണ് ഇന്നത്തെ എപ്പിസോഡില്‍ ശ്രദ്ധ നേടിയത്.ബിഗ് ബോസ് വീട്ടില്‍ ചെയ്യരുതെന്ന് തന്നോട് പറഞ്ഞ കാര്യം നേഹ തന്നെ ചെയ്തില്ലേ എന്നായിരുന്നു അമ്മയുടെ ചോദ്യം.എന്നാല്‍ താന്‍ തഷിയോട് അത്ര ക്ലോസല്ലെന്നും അകന്നു തന്നെയാണ് നില്‍ക്കുന്നതെന്നും നേഹ മറുപടി നല്‍കി.തഷിയെ ഇഷ്ടപ്പെടാന്‍ തനിക്ക് കഴിയില്ലെന്നും ഇരുവരും തമ്മില്‍ വ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന് അറിയാമെന്നും നേഹ പറഞ്ഞു.

എന്നാല്‍ കുടുംബം പോയതോടെ തനിക്ക് താഷിയെ ഇഷ്ടമാണെ്ന്നും ഞങ്ങളുടെ ഫീലിംഗ്സിന് വിലയില്ലെയെന്നും നേഹ മൃദുലയോട് പറയുന്നതും എപ്പിസോഡില്‍ ഉണ്ടായിരുന്നു.ഒരാളെ ഇഷ്ടപ്പെടുന്നത് തെറ്റാണോ എന്നും നേഹ ചോദിച്ചു.എന്റെ ഇഷ്ടങ്ങളെ സപ്രസ് ചെയ്ത് കളിക്കാന്‍ ഞാന്‍ റോബോട്ടോന്നും അല്ല മനുഷ്യനാണെന്നും നേഹ പറയുന്നു.മാതാപിതാക്കള്‍ക്ക് മുന്നില്‍ തഷിയുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്കും പിന്നീട് മൃദുലയോട് നടത്തിയ തുറന്നുപറച്ചിലിനും പിന്നാലെ നേഹയുടെ നിലപാടാണ് ചര്‍ച്ചയാകുന്നത്.

തനിക്ക് ഒരാളെ ഇഷ്ടപ്പെടാന്‍ പാടില്ലെ.. ആരാണ് എന്റെ രക്ഷിതാക്കളെ ഇങ്ങനെ തെറ്റ്ധരിപ്പിച്ച് ഇവിടെ കൊണ്ടുവന്നതെന്ന് അറിയില്ല.തനിക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ല.താന്‍ രക്ഷിതാക്കളോട് ഇഷ്ടമില്ലാത്ത മകളായി മാറിക്കഴിഞ്ഞു.എല്ലാവര്‍ക്കും തന്നോട് എന്താണ് ഇത്ര പ്രശ്നം.ബിഗ്ബോസില്‍ വന്ന് നന്നായി ഗെയിം കളിച്ചത് കൊണ്ടാണോ.. അതോ ജീവിതത്തെക്കുറിച്ച് പറഞ്ഞതിനോ എന്നും നേഹ ചോദിക്കുന്നുണ്ട്. മൃദുലയുടെ മുന്നില്‍ കരയുന്ന നേഹയെ മൃദുല ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നേഹ മനസ്സുതുറന്നു. 'എനിക്ക് ഇപ്പോള്‍ വീട്ടുകാരെയും നഷ്ടപ്പെട്ടു, തഷിയെയും നഷ്ടപ്പെട്ടു.എനിക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നതെന്ന് ബിഗ് ബോസ് വീട്ടിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും മനസ്സിലാകുന്നുണ്ടായിരിക്കും' എന്നായിരുന്നു നേഹയുടെ പ്രതികരണം.ബിഗ്ബോസ് വീട്ടില്‍ തന്നെ നേഹയുടെയും താഷിയുടെയും നിലാപാടിനെതിരെ വിമര്‍ശനമുണ്ട്.ഇരുവരും ഇവരുടെ കാര്യങ്ങള്‍ മാത്രമാണ്് നോക്കുന്നതെന്നും വീട്ടുകാരെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നുമായിരുന്നു ഒരുപക്ഷത്തിന്റെ വിമര്‍ശനം. 

രക്ഷിതാക്കള്‍ക്കും ബിഗ്ബോസിനു വ്യാപക വിമര്‍ശനം ബിഗ് ബോസില്‍ സഹമത്സാര്‍ത്ഥിയായ താഷിയോട് പ്രണയം തുറന്ന് പറഞ്ഞ നേഹയെ പിന്തിരിപ്പിച്ച മാതാപിതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മാനസികമായി നേഹയെ തളര്‍ത്തുകയും താഷിയെ അപമാനിക്കുകയുമാണ് ഇവര്‍ ചെയ്തതെന്നാണ് വിമര്‍ശനം.വളര്‍ത്തിയെന്ന ഒറ്റക്കാരണം കൊണ്ട് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ തെരഞ്ഞെടുത്ത് കൂട എന്ന് മാത്രം പറയരുത്. നിങ്ങള്‍ ഉപയോഗിച്ച ഒറ്റ വാക്ക് ഭയങ്കര മോശമാണ്. താഷി നേഹയെ യൂസ് ചെയ്യുന്നു എന്ന്. എവിടെയാണ് താഷി യൂസ് ചെയ്തത്. താഷിയാണോ നിങ്ങളുടെ മകളുടെ പിന്നാലെ പോയി മോളൂ എന്നെയൊന്ന് പ്രേമിക്ക് മോളൂ എന്ന് പറഞ്ഞത്. 

 നേഹയാണോ താഷിയെ യൂസ് ചെയ്യുന്നത് എന്ന് സംശയമുണ്ട്. അങ്ങനെ പറഞ്ഞപ്പോള്‍ നേഹയുടെ മാതാപിതാക്കള്‍ക്ക് പൊള്ളിയില്ലേ.അത് തന്നെയാണ് താഷി എന്ന വ്യക്തിയുടെ പാരന്റ്സിനും തോന്നുക.ഏത് തരത്തിലാണ് നിങ്ങളുടെ മകളെ താഷി യൂസ് ചെയ്തത്. അവന്‍ നിങ്ങളുടെ മകളുടെ പിന്നാലെ പോയോ പരസ്പരം ഇഷ്ടപ്പെട്ടത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നും ഒരാള്‍ പ്രതികരിക്കുന്നു. 

ടോക്സിക് പാരന്റിംഗിന്റെ അടുത്ത ഒരു നേര്‍കാഴ്ച ആണ് ഇന്നത്തെ ബിഗ്‌ബോസില്‍ കണ്ടത് 21 വയസ് ആയിട്ടുള്ള മോള്‍ക്ക് ഒരു പ്രണയം ഉണ്ടായതിന് ഇത്രക്ക് വലിയ ഒരു കോമ്പറ്റിഷന്‍ ഷോയില്‍ വന്ന് ആ പ്രണയത്തെ എതിര്‍ക്കുക മാത്രം അല്ല എല്ലാ കുറ്റങ്ങളും മകളുടെ മുകളില്‍ വെച്ച് ആ കുട്ടിക്ക് അത്രക്ക് ട്രോമ കൊടുത്തിട്ട് എല്ലാം മകളുടെ നല്ലതിന് എന്ന് പറയുന്നതില്‍ കാര്യം ഇല്ല.ഇത്രക്ക് മെന്റലി സ്ട്രോങ്ങ് ആയി കളിക്കേണ്ട ഷോയില്‍ വന്നു മകളെ കുറ്റപ്പെടുത്തിയാല്‍ അത് മകളുടെ ഗെയമിനെ പോസറ്റീവ് ആയി ബാധിക്കും എന്നാണോ ഇവര്‍ കരുതുന്നത് അത് എത്രത്തോളം അവരുടെ മനസിനെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നാണ് ഒരു പ്രക്ഷേകന്റെ പ്രതികരണം. 

അതേസമയം സമയം രക്ഷിതാക്കളെ കൊണ്ടുവന്ന ബിഗ്ബോസിനെതിയും വിമര്‍ശനം വ്യാപകമാണ്.ഷോയില്‍ നിരന്തരം അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് മാതാപിതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നാണ് മോഹന്‍ലാല്‍പറഞ്ഞത്.മറ്റാര്‍ക്കും ലഭിക്കാത്ത എന്ത് പ്രത്യേക പരിഗണനയാണ് നേഹയ്ക്ക് ലഭിക്കുന്നതെന്നാണ് ചില പ്രേക്ഷകരുടെ ചോദ്യം.നേഹയുടെ മാതാപിതാക്കളാണ് തഷിയുമായുള്ള പ്രശ്നം ഇത്രത്തോളം വഷളാക്കിയതെന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.അത് പോലെ ബിഗ്‌ബോസിന്റെ ഷോ ഡയറക്ടര്‍മാരോട് ആണ് ഷോക്ക് റേറ്റിംഗ് ഇല്ലേല്‍ ഇങ്ങനെ അല്ല റേറ്റിംഗ് കൂട്ടേണ്ടത്. 

പറഞ്ഞു വരുന്ന പേരെന്റ്സിന് ബുദ്ധി ഇല്ലേല്‍ ഇത്ര വലിയ ഒരു വെീം നടത്തുന്ന നിങ്ങള്‍ക്ക് അത് വേണം പേരെന്റ്സ്ന് ഇങ്ങനെ ഒരു മെസ്സേജ് കൊടുക്കാന്‍ ഉണ്ടേല്‍ ഇതല്ലാതെ നിങ്ങള്‍ക്ക് കൊടുക്കാം അത് നിങ്ങള്‍ ചെയ്യറും ഉണ്ടല്ലോ. അത് പോലെ ഇത് എല്ലാം ചെയ്താല്‍ തന്നെ അത് ടെലിക്കാസ്റ്റു ചെയ്യുകയും അത് തന്നെ പ്രമോ ആകുകയും ചെയ്യുന്നതിലൂടെ ഇങ്ങനത്തെ ടോക്സിസിറ്റി നിങ്ങളും സമൂഹത്തിന് കൊടുക്കുക അല്ലേ ചെയുന്നത്.അതും രണ്ട് പേരുടെ ഇമോഷനും ഗെയിമും അവരുടെ ലൈഫ് കൂടെ വെച്ചാണ് നിങ്ങള്‍ ഈ ചീപ്പ് ഷോ നടത്തിയിരിക്കുന്നത് അത് അവര്‍ക്ക് ജീവിതകാലം മൊത്തം നില്‍ക്കുന്ന ഒരു ട്രോമ കൂടെ ആണ് കൊടുത്തിട്ട് ഉള്ളത് നിങ്ങടെ ഷോയുടെ പരാജയം നിങ്ങളുടെ പരാജയമാണ് അതിന് ഇങ്ങനെ നെറിക്കെട്ട പരിപാടി അല്ല ചെയ്യേണ്ടത്-

ഒരു ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. പ്രായം തൊട്ട് മതം വരെ..ചര്‍ച്ചയാകുന്ന നേഹ- താഷി ബന്ധം എല്ലാ ബിഗ് ബോസ് സീസണുകളിലും പല തരത്തിലുള്ള ലവ് ട്രാക്കുകള്‍ സംഭവിച്ചിട്ടുണ്ട്.അതിന് പ്രചാദനമായത് ആദ്യത്തെ സീസണ്‍ തന്നെയായിരുന്നു. ആ ലവ് ട്രാക്ക് പിടിച്ചത് കൊണ്ടി കൂടെയാണ് ശ്രീനിഷും പേളി മാണിയും അവസാന എപ്പിസോഡ് വരെ നിന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. പിന്നീടുള്ള സീസണുകളില്‍ എല്ലാം അത് പ്രകടമായിരുന്നു. സൗഹൃദത്തിന്റെ മേമ്പൊടി ചാലിച്ചും, വ്യക്തമാക്കാന്‍ സ്വയം കഴിയാത്ത ബന്ധമാണെന്ന് പറഞ്ഞും പലരും ആ ട്രാക്കിലൂടെ നടന്നു ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് കടന്നപ്പോള്‍ ആ ഒരു ലവ് ട്രാക്ക് ആരില്‍ കിട്ടും എന്നതായിരുന്നു ആദ്യം മുതലുള്ള അന്വേഷണം.പിന്നാലെയാണ് ഒരു യഥാര്‍ത്ഥ ലവ് ട്രാക്ക് സ്വാഭാവികമായി സംഭവിച്ചിത്്.

താഷിയും നേഹയും തമ്മിലുള്ള പെരുമാറ്റത്തിലെ മാറ്റങ്ങള്‍ ഈ വാരം തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.പിന്നാലെ അത് മറ നീക്കി പുറത്തു വരികയും ചെയ്തു.നേഹ - താഷി ബന്ധത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഫാന്‍ പേജുകളും ഹാഷ് ടാഗുകളും വന്നു കഴിഞ്ഞു. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നവരെയും കാണുന്നുണ്ട്. ബിഗ് ബോസിലെ വാഴ വെട്ടാന്‍ വന്നു എന്ന് പറഞ്ഞ താഷി സ്വയം ഒരു വാഴയാവുകയാണ് എന്നാണ് ചിലരുടെ വിശേഷണം, ലവ് ട്രാക്കുകളെ വിമര്‍ശിച്ച താഷി അതേ വഴി സഞ്ചരിക്കുന്നതിനെയും വിമര്‍ശിക്കപ്പെടുന്നു.താഷിയും നേഹയും തമ്മിലുള്ള പ്രായ വ്യത്യാസമാണ് മറ്റു ചിലര്‍ക്കുള്ള പ്രശ്‌നം. 35 വയസ്സുകാരനായ താഷി, 21 കാരിയായ നേഹയെ പ്രണയിക്കാന്‍ ശ്രമിക്കുന്നതിനെ കളിയാക്കുന്നവരോട്, നിങ്ങള്‍ ഏത് കാലത്താണ് ജീവിക്കുന്നത് എന്നാണ് പിന്തുണയ്ക്കുന്നവരുടെ മറുചോദ്യം.ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം കൈയ്യടിച്ചു സ്വീകരിച്ചവര്‍ക്ക് ഈ പ്രണയ ബന്ധത്തില്‍ എന്താണ് പ്രശ്‌നം. അവര്‍ ക്യൂട്ട് കപ്പിള്‍ ആണ്. ഷോയ്ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍ അല്ല, മനുഷ്യ സഹജമായ വികാരം സ്വാഭാവികമായി സംഭവിച്ചതാണ് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഫാന്‍ പേജുകളില്‍ ഇരുവരുടെയും വീഡിയോകള്‍ ശ്രദ്ധ നേടുന്നത്.

Neha Tashi Love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES