Latest News

വരന്‍ മുംബൈ മലയാളിയായ ലിബിന്‍ മാത്യു; ബോഡി ബില്‍ഡറാണ്; നവംബറില്‍ ഡോംബിവല്ലിയില്‍ വിവാഹം; ചെറിയ ചടങ്ങായി നടത്തുന്ന വിവാഹം; ഒടുവില്‍ മിന്നുകെട്ടിന് ദിവസങ്ങള്‍ മുമ്പ് വരനെ പരിചയപ്പെടുത്തി റിമി ടോമി

Malayalilife
 വരന്‍ മുംബൈ മലയാളിയായ ലിബിന്‍ മാത്യു; ബോഡി ബില്‍ഡറാണ്; നവംബറില്‍ ഡോംബിവല്ലിയില്‍ വിവാഹം; ചെറിയ ചടങ്ങായി നടത്തുന്ന വിവാഹം; ഒടുവില്‍ മിന്നുകെട്ടിന് ദിവസങ്ങള്‍ മുമ്പ് വരനെ പരിചയപ്പെടുത്തി റിമി ടോമി

കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും വിവാഹിയാകുവാന്‍ പോവുകയാണെന്ന വാര്‍ത്ത ഗായിക റിമി ടോമി തന്നെ പങ്കുവച്ചത്. ഇപ്പോഴിതാ, കല്യാണത്തിന്റെ വിശദ വിവരങ്ങള്‍, ക്ഷണക്കത്ത് അടക്കം പുറത്തു വന്നിരിക്കുകയാണ്. കല്യാണത്തിന്റെ തീയതിയും സ്ഥലവും അടക്കം വരന്‍ ആരാണെന്നത് അടക്കമുള്ള മുഴുവന്‍ വിവരങ്ങളും റിമി പങ്ക് വച്ചു. വീട്ടുകാരും ആരാധകരും പ്രിയപ്പെട്ടവരും എല്ലാം ഒരുപോലെ കാത്തിരിക്കുന്ന കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 

നവംബര്‍ 14ാം തീയതി മുംബൈയില്‍ വച്ചാണ് റിമി ടോമിയുടെ മിന്നുകെട്ട് നടക്കാന്‍ പോകുന്നത്. നഗരത്തിലെ ഡോംബിവിലിയില്‍ വച്ചാണ് റിമിയുടെ വിവാഹം നടക്കുക. ജിം ട്രെയിനറും മോഡലും ഒക്കെയായ ലിബിന്‍ മാത്യു എന്നയാളെയാണ് റിമി വിവാഹം കഴിക്കാന്‍ പോകുന്നത്.ഏറെ വര്‍ഷങ്ങളായി റിമിയുടെ പേഴ്സണല്‍ ട്രെയിനറാണ് ലിബിന്‍. ആ പരിചയവും സുഹൃത് ബന്ധവും ഒക്കെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് വിവാഹം നടക്കുകയെന്നാണ് വിവരം. 

റിമി വീഡിയോയിസലൂടെ പങ്ക് വച്ചതിങ്ങനെയാണ്; 
മിനിഞ്ഞാന്ന് ആ വീഡിയോ ഇട്ടശേഷം എനിക്ക് കിട്ടിയ മെസേജസും കോള്‍സും കണ്ടപ്പോള്‍ അത്രയേറെ സന്തോഷിച്ചു ഞാന്‍. ഒത്തിരി നന്ദി. 3500 ഓളം കമന്റ്‌സുകള്‍ വന്നിരുന്നു.

അതെല്ലാം ഞാന്‍ വായിച്ചു. കണ്ണ് നിറഞ്ഞുപോയി. ഇത്രയും ഭാ?ഗ്യം ഞാന്‍ ചെയ്തിട്ടുണ്ടോയെന്ന് തോന്നി. ഓരോരുത്തരെയും വിളിച്ച് നന്ദി പറയാന്‍ വരെ തോന്നി എനിക്ക്. കാര്യത്തിലോട്ട് കടക്കാം. അധികം സസ്‌പെന്‍സ് വെക്കുന്നില്ല. പേഴ്‌സണല്‍ ലൈഫാണ്. കല്യാണം ഇതുവരെ ആയിട്ടില്ല. എല്ലാവര്‍ക്കും ഉള്ളതുപോലെ ഒരു ടെന്‍ഷന്‍ എനിക്കുമുണ്ട്.

ഞാന്‍ ഇനിയും പറയാതിരുന്നാല്‍ പലതരം അഭ്യൂഹ?ങ്ങള്‍ക്കും അത് കാരണമാകും. ഓണ്‍ലൈന്‍ ന്യൂസുകള്‍ എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അതുകൊണ്ട് ഞാന്‍ ചാനലിലൂടെ പറയുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. നവംബറിലാണ് കല്യാണം. കല്യാണ കുറിയുണ്ട് അത് ഞാന്‍ നിങ്ങളെ കാണിക്കാം. കല്യാണ ചെറുക്കന്‍ ബോംബെയില്‍ നിന്നാണ്. ബോഡി ബില്‍ഡറാണ്. ട്രെയിനറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. എങ്ങനെയാണ് ബോംബെയില്‍ നിന്ന് കണ്ടുപിടിച്ചത്?. മലയാളിയാണോ? എന്നൊക്കെ ചോദിച്ചാല്‍... അതേ മലയാളിയാണ്. പേര് ലിബിന്‍ മാത്യു എന്നാണ്. ഇന്‍സ്റ്റ?ഗ്രാമില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ കാണാം. എങ്ങനെയാണ് കണ്ടുപിടിച്ചതെന്ന് ചോദിച്ചാല്‍ അതൊരു കഥയാണ്. ഇപ്പോള്‍ പറയണോ അതോ പിന്നെ പറഞ്ഞാല്‍ മതിയോ?.


മാര്‍ച്ച് 10ന് ആണ് ആദ്യമായി ഞങ്ങള്‍ ഫോണിലൂടെ സംസാരിക്കുന്നത്. മാര്‍ച്ച് 14നാണ് ആദ്യമായി മീറ്റ് ചെയ്യുന്നത്. അന്നെടുത്ത ഒരു ഫോട്ടോ ഞാന്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരില്‍ കാണും മുമ്പ് തന്നെ ഫോണില്‍ സംസാരിച്ച് എനിക്ക് ഇഷ്ടമായിരുന്നു. കല്യാണം എന്ന ചിന്തയിലേക്ക് തന്നെ എത്തി എന്നതാണ് അതിന്റെ സത്യം. കാരണം ചില കണക്ഷന്‍സ് സംസാരിക്കുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്യും. ദൈവത്തോട് ഞാന്‍ അത്രയേറെ പ്രാര്‍ത്ഥിച്ച് ഇരിക്കുന്ന സമയത്ത്... അദ്ദേഹം ഒരു പാട്‌നറെ ആ?ഗ്രഹിച്ചിരിക്കുന്ന സമയത്ത് കറക്ടായി ഞങ്ങള്‍ മീറ്റ് ചെയ്തതുപോലെയാണ് തോന്നിയത്. ഒമ്പത് മാസം ആയപ്പോഴേക്കും അത് കൂടുതല്‍ ഫീല്‍ ചെയ്ത് തുടങ്ങി. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യില്‍. മുന്‍വിധികളില്ല. പോസിറ്റിവിറ്റിയില്‍ ജീവിക്കുക. അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഒരു ധൈര്യവും പോസിറ്റിവിറ്റിയും സന്തോഷവും സമാധാവും തോന്നാറുണ്ട്.

ലൈഫില്‍ എത്ര നെ?ഗറ്റിവിറ്റിയിലൂടെ കടന്ന് പോവുകയാണെങ്കിലും ആ ആളോട് സംസാരിച്ച് കഴിയുമ്പോള്‍ ഭയങ്കര പോസിറ്റീവായി ഫീല്‍ ചെയ്യുക, എല്ലാ കാര്യത്തിനും ഒരു സെലൂഷന്‍ കിട്ടുക, എന്ത് വന്നാലും ഒരാള്‍ കൂടെയുണ്ട് എന്നുള്ള ധൈര്യം. ഇതെല്ലാം ലിബിന്റെ ഭാ?ഗത്ത് നിന്ന് എനിക്ക് കിട്ടാറുണ്ട്. അച്ഛന്റെ സ്ഥാനത്തും ചേട്ടന്റെ സ്ഥാനത്തും ഭര്‍ത്താവിന്റെ സ്ഥാനത്തും അതിലുപരി നല്ലൊരു ഫ്രണ്ട് എല്ലാമായി ലിബിനെ തോന്നാറുണ്ട്. വലിയ ഡയലോ?ഗ് ഒന്നും അടിക്കേണ്ട ജീവിച്ച് കാണിക്കൂ എന്നാണ് ചില ആള്‍ക്കാര്‍ പറയാറുള്ളത്. ഡോംബിവില്ലി എന്ന സ്ഥലത്തായിരിക്കും ഞങ്ങളുടെ കല്യാണം. കുട്ടിമണിയും കണ്‍മണിയും കുട്ടാപ്പിയുമാണ് എന്റെ ലോകം. നാട് വിട്ട് ഞാന്‍ പോകുന്നില്ല. എന്നിരുന്നാലും കൂടുതല്‍ സമയം ബോംബെയില്‍ ആയിരിക്കും. വളരെ ചെറിയ ഫങ്ഷനായിരിക്കും. ആര്‍ഭാടവിവാഹമല്ല.

ഇന്റസ്ട്രിയില്‍ നിന്ന് പോലും ആരെയും വിളിക്കുന്നില്ല. ജിമ്മിനെ ദൈവം പോലെ കാണുന്നയാളാണ്. ഫിസിക്കലിയും മെന്റലിയും ഞാന്‍ തിരിച്ച് വരാന്‍ കാരണം ലിബിനാണ്. മലയാളം അത്ര ലിബിന് അറിയില്ല. ഭയങ്കര രസമാണ് സംസാരം. അതിലാണ് ഞാന്‍ വീണുപോയത് എന്നും റിമി പറഞ്ഞു.


ഏറെ കാലമായി റിമി കേള്‍ക്കുന്ന ഒരു ചോദ്യമായിരുന്നു രണ്ടാമതൊരു വിവാഹം കഴിക്കുന്നില്ലേയെന്നത്. മുന്‍പ് നിരവധി തവണ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് കടലിനെ സാക്ഷിയാക്കി താനൊരു പുതിയ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെക്കുകയായിരുന്നു റിമി. വിവാഹം കഴിക്കാന്‍ പോകുന്ന ആളെ കുറിച്ചുള്ള സൂചനകള്‍ അടക്കം നല്‍കിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ റിമി ഇക്കാര്യം അറിയിച്ചത്.

വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ ഒരു നടനോ ഗായകനോ കോടീശ്വരനോ ഒന്നുമല്ലായെന്ന് റിമി അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. തന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന സ്നേഹവും വാശിയും സെന്‍സിറ്റിവിറ്റിയും അഹങ്കാരവും എല്ലാം കണ്ടിട്ടുള്ള മനസിലാക്കിയിട്ടുള്ള ആളാണെന്നും പണമോ പ്രശസ്തിയോ ഒന്നുമല്ല ജീവിതത്തില്‍ വലിയ കാര്യം എന്നും മനസിലാക്കി തന്നെയാളാണെന്നുമാണ് തന്റെ ഭാവി വരനെ കുറിച്ച് റിമി പറഞ്ഞത്. റിമിയുടെ ആദ്യ വിവാഹം 2008 ഏപ്രിലില്‍ ആയിരുന്നു. അന്ന് ഇരുപത്തിയഞ്ച് വയസായിരുന്നു റിമിക്ക്. ബിസിനസുകാരനായ റോയ്‌സ് കിഴക്കൂടനാണ് അന്ന് താരത്തെ വിവാഹം ചെയ്തത് എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചിതരായി.

Read more topics: # റിമി ടോമി
rimi tomy wedding Libin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES