ബോളിവുഡ് സിനിമ ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. നീണ്ട നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌കീനിലേക്ക് വീണ്ടുമെത്തുന്ന ചിത്രം എന്നത് തന്നെയാണ് ഇത്രയധികം പ്രേക്ഷക സ്വീകാര്യതയ്ക്ക് കാരണം. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. തിയറ്ററുകളില്‍ ചിത്രം തീപാറിക്കും എന്നാണ് ചിത്രത്തിന്റെ ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.
പത്താന്‍ അടുത്ത വര്‍ഷം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പോസ്റ്റില്‍ കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ഷാരൂഖ് ഖാനെയും ദീപികയെയും ജോണ്‍ എബ്രഹാമിനെയുമാണ് കാണുവാന്‍ സാധിക്കുന്നത്. ഒരു പവര്‍ പാക്കഡ് സിനിമയാണ് പത്താന്‍ എന്ന് നിസംശയം പറയാന്‍ സാധിക്കുമെന്നാണ് പോസ്റ്ററിന് താഴെ ആരാധകര്‍ കമന്റ് ചെയ്തിരുന്നത്. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റു വാങ്ങുന്ന ബോളിവൂഡിന് വലിയോരു മുതല്‍ കൂട്ടാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരിക്കുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും സിദ്ധാര്‍ത്ഥ് ആണ്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ഈ ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു കഥാപാത്രമായി എത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒരു ആക്ഷന്‍ ത്രില്ലര്‍ ആയൊരുങ്ങുന്ന ചിത്രമായതിനാല്‍ ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി ഷാരൂഖ് ഖാന്‍ നിരവധി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ അതിഥി വേഷവും ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കുമന്നതാണ്.
ഹിന്ദിക്കു പുറമേ തമിഴ് തെലുങ്ക് എന്നീ പതിപ്പുകളിലും പത്താന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തിയറ്ററുകളില്‍ എത്തും. പത്താന്‍ കൂടാതെ ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജവാന്‍, രാജ് കുമാര്‍ ഹിവാനിയുടെ സംവിധാനത്തില്‍ തയ്യാറാവുന്ന ഡങ്കി എന്നിവയാണ് ഷാരൂഖ് ഖാന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.