നടന്‍ ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍;  വൈപ്ലസ് സുരക്ഷയൊരുക്കി പോലീസ്; ഒപ്പം സായുധരായ ആറു ഉദ്യോഗസ്ഥര്‍ 

Malayalilife
 നടന്‍ ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍;  വൈപ്ലസ് സുരക്ഷയൊരുക്കി പോലീസ്; ഒപ്പം സായുധരായ ആറു ഉദ്യോഗസ്ഥര്‍ 

നടന്‍ ഷാരൂഖ് ഖാനെതിരെ വന്ന വധഭീഷണിക്കായി ഉപയോ?ഗിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു അഭിഭാഷകനാണ് ഫോണിന്റെ ഉടമയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, വധഭീഷണി മുഴക്കി വിളിച്ചത് താനല്ലെന്നും തന്റെ ഫോണ്‍ മൂന്നു ദിവസം മുമ്പ് കാണാതായെന്നുമാണ് അഭിഭാഷകനായ ഫൈസാന്‍ ഖാന്‍ അവകാശപ്പെടുന്നത്.

ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ചൊവ്വാഴ്ചയാണ് ഭീഷണി കോള്‍ വന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. വിളിച്ചയാള്‍ നടനോട് 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുക നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഭീഷണി മുഴക്കിയത്. വധഭീഷണിക്കായി ഉപയോഗിച്ച ഫോണ്‍  തന്റെ പക്കല്‍ നിന്നും മോഷണം പോയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ റായ്പുരിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫൈസാന്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍, ഫോണിന്റെ ഉടമയായ അഭിഭാഷകന്‍ മുമ്പ് ഷാരൂഖ് ഖാനെതിരെ പരാതി നല്‍കിയ ആളാണ്. ഷാരൂഖ് ഖാന്റെ അഞ്ജാം (1994) എന്ന സിനിമയിലെ മാന്‍ വേട്ടയെ പരാമര്‍ശിക്കുന്ന ഒരു സംഭാഷണത്തിനെതിരെയാണ് ഇദ്ദേഹം നേരത്തെ മുംബൈ പോലീസില്‍ പരാതി നല്‍കിയത്.

''ഞാന്‍ രാജസ്ഥാന്‍ സ്വദേശിയാണ്. ബിഷ്ണോയ് സമൂഹത്തെ എനിക്കറിയാം. മാനുകളെ സംരക്ഷിക്കുന്നതിനെ കുറിച്ച് അവരുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഒരു മുസ്ലീം മാനിനെക്കുറിച്ച് ഇങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ അത് അപലപനീയമാണ്. അതിനാല്‍, ഞാന്‍ ഒരു എതിര്‍പ്പ് ഉന്നയിച്ചു, ''ഫൈസാന്‍ ഖാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ അഞ്ചാം തീയതി രാത്രി എട്ടു മണിയോടെയാണ് ഷാരൂഖിനെ വധിക്കുമെന്ന് പറഞ്ഞ് മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം വന്നത്. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഷാരൂഖിന്റെ വീടായ മന്നത്തിനു പുറത്ത് നില്‍ക്കുകയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞതെന്നും പോലീസ് പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ റായ്പുരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു.

ഭീഷണി ലഭിച്ചതോടെ ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നടന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കിയത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് നിരന്തരമായ വധഭീഷണി നേരിടുന്നതിനിടെയാണ് ഷാരൂഖിനു നേരെയും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

shaR rukh khan death threaT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES