Latest News

അന്നൊന്നും സ്‌കിന്‍ കെയര്‍ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു; ഫിനാന്‍ഷ്യല്‍ ബാക്ഗ്രൗണ്ടില്ലായിരുന്നു;  സ്‌കിന്‍ സീക്രട്ട് പരസ്യമാക്കി അമൃത നായര്‍; വീഡിയോയ്ക്ക് വിമര്‍ശനം

Malayalilife
 അന്നൊന്നും സ്‌കിന്‍ കെയര്‍ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു; ഫിനാന്‍ഷ്യല്‍ ബാക്ഗ്രൗണ്ടില്ലായിരുന്നു;  സ്‌കിന്‍ സീക്രട്ട് പരസ്യമാക്കി അമൃത നായര്‍; വീഡിയോയ്ക്ക് വിമര്‍ശനം

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് അമൃത നായര്‍. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച അമൃത, വിവിധ ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വ്‌ലോഗിലും സജീവമായ അമൃത തന്റെ ചെറിയ വലിയ കാര്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ സ്‌കിന്‍ സീക്രട്ടിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെ ഇത്രയും മാറി എന്ന് നിരവധി പേര്‍ ചോദിക്കുന്നുണ്ടെന്ന് അമൃത നായര്‍ പറയുന്നു. 

താരത്തിന്റെ വാക്കുകള്‍... 'എട്ട്, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോസ് ആണ് നിങ്ങള്‍ പലയിടത്തും കണ്ടിട്ടുള്ളത്. അന്നൊന്നും സ്‌കിന്‍ കെയര്‍ കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഫിനാന്‍ഷ്യല്‍ ബാക്?ഗ്രൗണ്ടില്ലായിരുന്നു. അതേപറ്റി പറഞ്ഞ് തരാനും ആരുമില്ല. ഇന്റസ്ട്രിയില്‍ വന്നതിന് ശേഷമാണ് ഗ്ലൂട്ടാത്തയോണിനെ കുറിച്ചൊക്കെ അറിയുന്നത്. സ്‌കിന്‍ കെയര്‍ കൃത്യമായി ചെയ്താല്‍ റിസല്‍ട്ടുണ്ടാവും. നല്ല മാറ്റം വരും. ഫെയ്സ് വാഷും, സണ്‍ സ്‌ക്രീനുമൊക്കെ കൃത്യമായി ഉപയോഗിക്കണം. ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്മെന്റും നല്ലതാണ്. ഗ്ലൂട്ടാത്തയോണ്‍ എട്ട്, ഒന്‍പ് മാസമായി ഞാന്‍ ഉപയോ?ഗിക്കുന്നുണ്ട്. 

അമ്മയും ഇത് കഴിക്കുന്നുണ്ട്. കള്ളത്തരം പറഞ്ഞ് എനിക്ക് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല. എനിക്ക് വന്ന മാറ്റമാണ് പറയുന്നത്. അത് കഴിച്ചാല്‍ പത്ത്, ഇരുപത് ദിവസം കൊണ്ട് ഒരുമാറ്റവും വരില്ല. മൂന്ന് മാസമെങ്കിലും ഉപയോ?ഗിച്ചിട്ടെ കാര്യമുള്ളൂ. എന്റെ മുഖത്ത് മുഖക്കൂരുവിന്റെ നല്ല പാടുണ്ടായിരുന്നു. ഒരുപരിധിയുടെ അപ്പുറം വരെ മാറ്റി തന്നത് ഇതാണ്', എന്നാണ് അമൃത പറയുന്നത്. 

വീഡിയോയ്ക്ക് താഴെ പിന്തുണച്ചും വിമര്‍ശന കമന്റുകളും വരുന്നുണ്ട്. പ്രമോഷന്‍ വീഡിയോ ആണെന്നാണ് വിമര്‍ശന കമന്റ് ചെയ്യുന്നവര്‍ പറയുന്നത്. 

amrutha nair opens up about secret

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES