ഉര്‍വ്വശി- മനോജ് കെ ജയന്‍ ദമ്പതികളുടെ മകള്‍ കുഞ്ഞാറ്റയ്ക്ക് ഏറെ ആരാധകരാണുള്ളത്. താരപുത്രിയുടെ സിനിമാപ്രവേശനം കാത്തിരിക്കുന്നവരാണ് മലയാളികള്‍. മാത്രമല്ല, അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് രണ്ടിടത്തായി രണ്ടു കുടുംബങ്ങളായി താമസിക്കുകയാണെങ്കിലും ഇരുവരും മകള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയവും ആഘോഷങ്ങളുമെല്ലാം കുഞ്ഞാറ്റ നിറസന്തോഷത്തോടെ പങ്കുവെക്കാറുമുണ്ട്. അതുപോലൊരു വിശേഷമാണ് അച്ഛനൊപ്പമുള്ള ഏറ്റവും പുതിയ പോസ്റ്റില്‍ കുഞ്ഞാറ്റ പറഞ്ഞിരിക്കുന്നത്. നമ്മളെ പോലെ തന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളെല്ലാം കുഞ്ഞാറ്റയ്ക്കും പ്രിയങ്കരമാണെന്നും ആ ഓര്‍മ്മകളില്‍ ഏറ്റവും വിശേഷപ്പെട്ട ഒരു കാര്യമാണ് കുഞ്ഞാറ്റ ഇപ്പോള്‍ അച്ഛനൊപ്പം പങ്കുവച്ചിരിക്കുന്നതും. കൊച്ചിയിലെ ജസ്റ്റ് ബോണ്‍ എന്ന ഷോപ്പിനു മുന്നില്‍ നിന്ന് ഇരുവരും പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു താരപുത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്:
'ഞാന്‍ ജനിച്ച തൊട്ടടുത്ത ദിവസം അച്ഛന്‍ എനിക്ക് ഏറ്റവും ആദ്യം ഒരു ഡ്രസ്സ് വാങ്ങി തന്ന അതേ സ്ഥലത്താണ് ഇന്ന് അച്ഛനൊപ്പം നില്‍ക്കുന്നത്. അതൊരു ചെറിയ കഷ്ണം ഫാബ്രിക്തുണിയായിരുന്നു, എനിക്ക് വേണ്ടിയുള്ള അവരുടെ സ്‌നേഹവും എക്‌സൈറ്റ്‌മെന്റും എല്ലാം അതിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് അച്ഛനൊപ്പം വന്നു നില്‍ക്കാന്‍ കഴിയുന്ന ഈ ഫീല്‍ വിലമതിക്കാന്‍ കഴിയാത്തതാണ്, ഈ നിമിഷം ജീവിതത്തിലെന്നും ഓര്‍ക്കും' എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് കുഞ്ഞാറ്റ കുറിച്ചത്. തൊട്ടുപിന്നാലെ അമ്മയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നല്‍കുന്ന വീഡിയോയും നല്‍കിയിട്ടുണ്ട്.
അതേസമയം, ഉര്‍വശി അഭിനയിച്ചു രസകരമാക്കിയ കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലെ ആ മാസ്റ്റര്‍ പീസ് രംഗവും ഡയലോഗുമാണ് കുഞ്ഞാറ്റയുടെ ഈ പോസ്റ്റിലൂടെ ഓര്‍മ്മവരുന്നതെന്ന് ആരാധകരും പറയുന്നു. വിലപ്പെട്ട തന്റെ പെട്ടിയില്‍ നിന്ന് ആദ്യമായി നാല് പല്ല് വന്നപ്പോള്‍ വാങ്ങി തന്ന ടൂത്ത് ബ്രഷും, ആദ്യമായി മാങ്ങയ്ക്ക് എറിഞ്ഞ കല്ലും എല്ലാം ഉര്‍വശി എടുത്ത കാണിക്കുന്ന സീന്‍ ഇപ്പോള്‍ കണ്ടാലും ചിരിച്ചു പോകും. ഉര്‍വശിയുടെ ആ ഡയലോഗ് ഓര്‍പ്പെടുത്തുന്നതാണ് മകള്‍ കുഞ്ഞാറ്റയുടെ ഏറ്റവും ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്നാണ് ആരാധകരുടെ പക്ഷം.
2000 ല്‍ ആയിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും പ്രണയ വിവാഹം. കുഞ്ഞാറ്റ എന്ന വിളിപ്പേരുള്ള മകള്‍ തേജലക്ഷ്മി 2001 ലാണ് പിറന്നത്. മകള്‍ക്ക് ഏഴ് വയസ്സുള്ളപ്പോഴായിരുന്നു ഉര്‍വശിയും മനോജ് കെ ജയനും വേര്‍പിരിഞ്ഞത്. അന്ന് മകള്‍ അച്ഛനൊപ്പം പോകാന്‍ തീരുമാനിച്ചു. അതിന് ശേഷം മനോജ് കെ ജയന്‍ ആശയെയും ഉര്‍വശി ശിവപ്രസാദിനെയും വിവാഹം ചെയ്തു. ഇപ്പോള്‍ കുഞ്ഞാറ്റ അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറി ജീവിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്‍തുടര്‍ന്ന് സിനിമയിലെത്താനാണ് കുഞ്ഞാറ്റയുടെ ആഗ്രഹം.