Latest News

'എന്റേത് വച്ചു കെട്ടല്‍ ആണെങ്കില്‍ തന്നെ ആര്‍ക്കാണ് അതില്‍ പ്രശ്‌നം; എന്റെ ശരീരത്തില്‍ എന്ത് ചെയ്യാനും തനിക്ക് അധികാരമുണ്ട്'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ് 

Malayalilife
 'എന്റേത് വച്ചു കെട്ടല്‍ ആണെങ്കില്‍ തന്നെ ആര്‍ക്കാണ് അതില്‍ പ്രശ്‌നം; എന്റെ ശരീരത്തില്‍ എന്ത് ചെയ്യാനും തനിക്ക് അധികാരമുണ്ട്'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ് 

തന്റെ ശരീരഭാഗങ്ങള്‍ വച്ചു കെട്ടലാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി ഹണി റോസ്. തന്റെത് വച്ചു കെട്ടല്‍ ആണെങ്കില്‍ തന്നെ ആര്‍ക്കാണ് അതില്‍ പ്രശ്‌നം എന്നാണ് ഹണി റോസ് ചോദിക്കുന്നത്. തന്റെ ശരീരത്തില്‍ എന്ത് ചെയ്യാനും തനിക്ക് അധികാരമുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. 

വച്ചുകെട്ടിയാണ് നടി പലയിടത്തും പോകുന്നതെന്ന് ചിലര്‍ പറയാറുണ്ട്, ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഹണിയോടുള്ള ചോദ്യം. ''വച്ചുകെട്ടിയാല്‍ എന്താണ് പ്രശ്‌നം. ഇനി ഞാന്‍ വച്ചുകെട്ടി പോയാല്‍ അത് ആരെയാണ് ബാധിക്കുന്നത്? അത് എന്നെ ബാധിച്ചാല്‍ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്.' 'എന്റെ ശരീരത്തില്‍ ഞാന്‍ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാല്‍ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാന്‍ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്. വേറെ ആരുടെയും ശരീരത്തില്‍ അല്ലല്ലോ. 

ഇത് എന്ത് വൃത്തികേടാണ്. ഇതൊക്കെ ഞാന്‍ എങ്ങനെ തെളിയിക്കും.'' കെട്ടിയൊരുങ്ങി നടന്നാല്‍ നിങ്ങളെ തെറി വിളിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടെന്നത് ഭയങ്കര ഫ്രസേ്ട്രറ്റഡ് ആയ കുറച്ച് ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയാണ്. എന്നാല്‍ അങ്ങനെ യാതൊരു അധികാരവും നിങ്ങള്‍ക്കില്ല. അതിനെതിരെ ശക്തമായ നിയമമുണ്ട്. ആ നിയമം അതിന്റെ ജോലി ചെയ്യും.

മറ്റുള്ളവരോട് മാന്യമായി പെരുമാറാന്‍ ശ്രമിക്കുക.'' ''ഒരു സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കണം. എന്റെ ശരീരത്തില്‍ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട്'' എന്നാണ് ഹണി റോസ് പറയുന്നത്. അതേസമയം, നേരത്തെയും ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ഹണി റോസ് രംഗത്തെത്തിയിട്ടുണ്ട്. റേച്ചല്‍ എന്ന ചിത്രമാണ് ഹണി റോസിന്റെതായി ഇനി തിയേറ്ററില്‍ എത്താനുള്ളത്.

Read more topics: # ഹണി റോസ്
honey rose on body shaming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES