ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സമ്പന്നനായ താരമാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാനും കുടുംബവും വര്‍ഷങ്ങളായി മുംബൈയിലെ മന്നത്ത് എന്ന ആഡംബര ബംഗ്ലാവില്‍ ആണ് താമസിക്കുന്നത്. ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന എന്നിവര്‍ക്കൊപ്പമാണ് ഷാരൂഖിന്റെ താമസം. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഷാരൂഖ് ഖാന്റെയും കുടുംബത്തിന്റെയും താമസം ഇവിടെയാണ്.
ഇപ്പോഴിതാ ഷാരൂഖ് കുടുംബമായി മന്നത്ത് വിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. മന്നത്ത് കൂടുതല്‍ നവീകരിക്കുന്നതിനാണ് താരം തല്‍ക്കാലത്തേക്ക് മാറി താമസിക്കുന്നത്. മാറി താമസിക്കാന്‍ രണ്ട് അപ്പാര്‍ട്ട്മെന്റുകള്‍ താരം വാടകയ്ക്ക് വാങ്ങിയിട്ടുണ്ട്. ഒന്ന് പാലി ഹില്‍സിലെ ആഡംബര അപ്പാര്‍ട്ട്മെന്റാണ്. ചലച്ചിത്ര നിര്‍മ്മാതാവ് ജാക്കി ദഗ്‌നാനിയുടെയും ദീപീഷിക ദേശ്മുഖിന്റെയും ഉടമസ്ഥതയിലുളള അപ്പാര്‍ട്ട്മെന്റാണ് ഷാരൂഖ് പ്രതിമാസം 11.54 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് എടുത്തിരിക്കുന്നത്. രണ്ടാമത്തേത് വാഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുളള അപ്പാര്‍ട്ട്മെന്റാണ്. പ്രതിമാസം 12.61 ലക്ഷം രൂപയാണ് ഇതിന്റെ വാടക.
പുതുക്കിപ്പണിയുന്നതിന്റെ ജോലികള്‍ മേയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് ഷാരൂഖ് കുടുംബത്തോടൊപ്പം താമസം മാറും. നടന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസിക്കാനും പുതിയ അപ്പാര്‍ട്ട്മെന്റില്‍ സ്ഥലം ഉണ്ടായിരിക്കുമെന്നാണ് വിവരം.