Latest News

സിനിമയുടെ ലൈന്‍ പ്രൊഡ്യൂസറെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച പണം വാങ്ങിയതെന്നാണ് അറിഞ്ഞത്; ഉണ്ണി മുകുന്ദന്‍ പണം നല്‍കിയ ശേഷവും തെറ്റിദ്ധരിപ്പിച്ച് പണം നല്‍കിയില്ലെന്ന് പറയിപ്പിച്ചു; അദ്ദേഹത്തെ അപ്പന്‍ പഠിപ്പിച്ചിരിക്കുന്നത് പണം ഉള്ള സ്ഥലത്താണ് നിയമം എന്ന്; വെളിപ്പെടുത്തലുമായി എലിസബത്ത്; മരിച്ച പോയ പിതാവിനെക്കുറിച്ച് പറഞ്ഞ വില കുറഞ്ഞ വ്യക്തിയെന്ന് പറഞ്ഞ് മറുപടിയുമായി ബാലയും

Malayalilife
സിനിമയുടെ ലൈന്‍ പ്രൊഡ്യൂസറെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച പണം വാങ്ങിയതെന്നാണ് അറിഞ്ഞത്; ഉണ്ണി മുകുന്ദന്‍ പണം നല്‍കിയ ശേഷവും  തെറ്റിദ്ധരിപ്പിച്ച് പണം നല്‍കിയില്ലെന്ന് പറയിപ്പിച്ചു; അദ്ദേഹത്തെ അപ്പന്‍ പഠിപ്പിച്ചിരിക്കുന്നത് പണം ഉള്ള സ്ഥലത്താണ് നിയമം എന്ന്;  വെളിപ്പെടുത്തലുമായി എലിസബത്ത്; മരിച്ച പോയ പിതാവിനെക്കുറിച്ച് പറഞ്ഞ വില കുറഞ്ഞ വ്യക്തിയെന്ന് പറഞ്ഞ് മറുപടിയുമായി ബാലയും

ബാലയ്‌ക്കെതിരെ എലിസബത്ത് ആരോപണം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ബാലയ്‌ക്കൊപ്പം അനുഭവിച്ചത് ദുരിത ജീവിതമായിരുന്നുവെന്നും കൊടിയ പീഡനമാണ് നേരിട്ടതെന്നും ആവര്‍ത്തിച്ച് പറയുകയാണ് എലിസബത്ത്പലതിനും മറുപടിയുമായി ബാലയുമായി രംഗത്തെത്താറുണ്ട്. ഇപ്പോളിതാ ഏറെ വിവാദമായ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ആരോപണങ്ങളെക്കുറിച്ച് എലിസബത്ത് നടത്തിയ പരാമര്‍ശങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഉണ്ണി മുകുന്ദന്‍ താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ പേര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാല ആരോപിച്ചത്. എന്നാല്‍ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചതെന്നും പിന്നീട് താന്‍ ബാലക്ക് രണ്ടരലക്ഷം നല്‍കിയിരുന്നുവെന്നും ഉണ്ണി വിശദീകരിച്ചു.

എന്നാല്‍ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചതെന്നും പിന്നീട് താന്‍ ബാലക്ക് രണ്ടരലക്ഷം നല്‍കിയിരുന്നുവെന്നും ഉണ്ണി വിശദീകരിച്ചു. ഇതിന്റെ തെളിവുകളും ഉണ്ണി പുറത്തുവിട്ടു. അതേസമയം മേക്കപ്പ്മാന്‍ അടക്കമുള്ളവരുടെ പ്രതിഫലമായിരുന്നു അതെന്നാണ് ബാല പിന്നീട് പറഞ്ഞത്. ഇപ്പോഴിതാ ഉണ്ണിയുടേയോ സിനിമയുടേയോ പേര് പറയാതെയാണ് എലിസബത്ത് വിശദീകരിച്ചതാണ് ചര്‍ച്ചയാകുന്നത്.

എലിസബത്തിന്റെ വാക്കുകള്‍ -' സിനിമയിലേക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ച് വിളിച്ചപ്പോള്‍ പുള്ളി ടൈഫോയിഡ് പിടിച്ച് കിടക്കുകയാണ്. ഏകദേശം 20 ദിവസത്തോളം ആശുപത്രിയിലായിരുന്നു. പിന്നീടാണ് സിനിമ ചര്‍ച്ചകളൊക്കെ നടന്നത്. ഇവര്‍ തമ്മില്‍ പ്രതിഫലത്തിന്റെ കാര്യം എന്താണ് പറഞ്ഞതെന്ന് അറിയില്ല, പക്ഷെ എന്നോട് പറഞ്ഞത് പുള്ളിക്ക് ഒരുലക്ഷം ആണ് ഒരു ദിവസത്തെ പ്രതിഫലം എന്നാണ്. 30 ദിവസമാണ് ആദ്യം പറഞ്ഞത് അനുസരിച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. 

സ്വാഭാവികമായും 30 ലക്ഷം കിട്ടേണ്ടതല്ലേ, തമിഴ് സിനിമയില്‍ എനിക്ക് രണ്ട് ലക്ഷമാണ് പ്രതിഫലം എന്നൊക്കെ പറഞ്ഞിരുന്നു. ഞാനും ആ സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നു. ഹോം നഴ്‌സ് പോലെയാണ് കൊണ്ടുപോയതെന്ന് ഇപ്പോള്‍ മനസിലാക്കുന്നു.ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നെ വന്ന് എന്നോട് പറഞ്ഞത് സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, ടൈറ്റാണ്, മെല്ലെ പ്രതിഫലം തരാം എന്നാണ് പറഞ്ഞതെന്നാണ്. ഇതിനിടയില്‍ പുള്ളിക്കും എനിക്കുമൊക്കെ വയ്യാതായി. എനിക്ക് ന്യുമോണിയ പിടിപ്പെട്ടു. 

പക്ഷെ പുള്ളി ചികിത്സിച്ചില്ല, ഒടുവില്‍ എന്റെ വീട്ടുകാര്‍ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എന്നെ ജോലിക്ക് വിടാത്തതും പഠിക്കാന്‍ വിടാത്തതും വീട്ടുകാര്‍ക്ക് അതൃപ്തിയായിരുന്നു. ഇത് സമ്മതിക്കുകയാണെങ്കില്‍ തിരിച്ചുപോയിക്കോയെന്ന് പറഞ്ഞു. അങ്ങനെ ആറ് മാസത്തോളം ഞങ്ങള്‍ സെപറേറ്റഡ് ആയിരുന്നു. അതിന്റെ ഇടയില്‍ എന്താണ് നടന്നതെന്ന് അറിയില്ല. പിന്നെ വീണ്ടും ഞാന്‍ തിരിച്ചുപോയി. ആ സമയത്താണ് പടം റിലീസ് ചെയ്യുന്നത്. റിലീസ് ആകുന്നത് വരെ പ്രതിഫലം കൊടുത്തില്ലെന്നത് പരാതി പറയുന്നില്ല. റിലീസായതിന് തൊട്ട് പിന്നാലെയാണ് മാധ്യമങ്ങളെ വിളിച്ച് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറയുന്നത്.

ഇയാള്‍ പണം കിട്ടാതെ കരയുവായിരുന്നു. എന്നിട്ട് ഞാന്‍ നേരിട്ട് വിളിച്ചിരുന്നു. ഇവിടെ കിടന്ന് കരയുകയാണ് വിഷമം ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ കൊടുക്കാമല്ലോയെന്ന്. എന്തായാലും റിലീസിന് ശേഷം ആരോപണം ഉന്നയിച്ച് നടത്തിയ ആദ്യ അഭിമുഖത്തില്‍ എന്നെ പിടിച്ചിരുത്തി. ഞാന്‍ ആറ് മാസം മുന്‍പേ പോകുന്നത് വരെ പ്രതിഫലം കൊടുക്കാതിരുന്നതിനാല്‍ ഞാനും ഇയാളുടെ വാദം ആവര്‍ത്തിച്ചു. ഇയാളെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. പക്ഷെ മറ്റേയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ വന്നതായി വ്യക്തമാണ്. ഇത് ചോദിച്ചപ്പോള്‍ എഡിറ്റ് ചെയ്തതായിരിക്കും എന്റെ അക്കൗണ്ടിലേക്ക് കാശ് വന്നാല്‍ എനിക്ക് അറിയില്ലേയെന്നായിരുന്നു മറുപടി. 

സംശയം തോന്നിയപ്പോള്‍ നീ അതൊന്നും തിരക്കേണ്ടെന്ന് പറഞ്ഞു, എന്റെ ക്രെഡിബിളിറ്റിയെ അല്ലേ ബാധിക്കുകയെന്ന് ചോദിച്ചെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞു. ഒടുവില്‍ ബാങ്കിലേക്ക് വിലിച്ച് ഞാന്‍ കണ്‍ഫേം ചെയ്തപ്പോള്‍ പണം വന്നുവെന്ന് പറഞ്ഞു. ഇതിനിടെ പുള്ളി വന്ന് എന്നെ തല്ലി ഫോണ്‍ തട്ടിപറിച്ചു. ഞാന്‍ ഇതോടെ വലിയ കരച്ചിലായി. തുടര്‍ന്ന് എന്നോട് വന്ന് പറഞ്ഞു, ആ രണ്ട് ലക്ഷം എനിക്ക് വന്നതല്ല മേക്കപ്പ് മാനൊക്കെ ഉള്ള പണമാണെന്ന് പറഞ്ഞു. അതും ഞാന്‍ വിശ്വസിച്ചു. ചെകുത്താന്‍ സംഭവത്തിന് ശേഷം ഇയാളുടെ ഗുണ്ടകളില്‍ ഒരാള്‍ ഈ രണ്ട് ലക്ഷം വന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ച് തന്നു. ലൈന്‍ പ്രൊഡ്യൂസര്‍ ആളിനെ കൂട്ടിക്കൊണ്ട് വന്ന് അയാളെ അടിച്ച് വീഡിയോ എടുത്തതാണ്. കേസിന് പോകാതിരിക്കാനാണ് വീഡിയോ എടുത്തത് എന്ന്. ഞാന്‍ ശരിക്കും ഭയന്നു, പക്ഷെ അയാള്‍ പറഞ്ഞത് കാശുള്ളവന്റെ കൂടെയായിരിക്കും നിയമം എന്നും അതിനാല്‍ പേടിക്കേണ്ടെന്നുമാണ്', എലിസബത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛന്‍ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നതെന്നാണ് ബാല പറയുന്നതെന്നും എലിസബത്ത് വീഡിയോയിലൂടെ പറയുന്നു. എന്നാല്‍ ഇതിന് മറുപടിയെന്നോണം തന്റെ മരിച്ച് പോയ പിതാവിനെക്കുറിച്ച് പറഞ്ഞ വില കുറഞ്ഞ വ്യക്തിയാണ് എലിസബത്തെന്നും തന്നെ ഓര്‍ത്ത് നാണക്കേട് തോന്നുവെന്നും ബാല കുറിച്ചു.

എന്നാല്‍ എലിസബത്തിന്റെ ആരോപണങ്ങള്‍ തള്ളി ഏറ്റവും ഒടുവിലായി ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലും ബാല പ്രതികരിച്ചിരുന്നു.
. അവര്‍ പറയുന്നത് കള്ളമാണെന്നും താന്‍ ആരേയും ദ്രോഹിച്ചിട്ടില്ലെന്നുമാണ് ബാല പറയുന്നത്. ഏറ്റവും ഒടുവിലായി ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞാന്‍ ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് എനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ നല്ലവനാണ്, പക്ഷെ റൊമ്പ നല്ലവന്‍ അല്ല. ഞാന്‍ മനസ് തകര്‍ന്ന് ഇരിക്കില്ല, മരണത്തെ കണ്ടയാളാണ് ഞാന്‍. ഇപ്പോള്‍ എനിക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണ്. എനിക്ക് അമ്മയുണ്ട്, അച്ഛന്‍ മരിച്ചുപോയി, സഹോദരന്‍ ഉണ്ട്, സഹോദരി ഉണ്ട്, അവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. നാളെ ഞങ്ങള്‍ക്കും കുട്ടി ഉണ്ടാകും. പറയുന്നവര്‍ക്ക് ഓരോന്ന് പറഞ്ഞ് പോകാം. നാളെ ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടായാല്‍ എനിക്കെതിരെ വന്ന പീഡന ആരോപണങ്ങളൊക്കെ അറിഞ്ഞാല്‍ ആ കുട്ടി എന്ത് കരുതും. എല്ലാം വ്യാജ ആരോപണങ്ങളാണ്.

മരണത്തില്‍ നിന്നും തിരികെ കൊണ്ടുവന്ന് വീണ്ടും കൊല്ലാന്‍ ശ്രമിക്കുന്നത് പോലെയാണ് ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍. എനിക്ക് 42 വയസായി. പക്ഷെ എന്റെ ബയോളജിക്കല്‍ വയസ് 30 ആണ്. അതിന് കരാണം കോകിലയാണ്. സമാധാനം, സന്തോഷം, നല്ല ഭക്ഷണം, വ്യായാമം അങ്ങനെ എല്ലാം നന്നായി പോകുന്നു. ഇപ്പോള്‍ നടക്കുന്നത് കാണുമ്പോള്‍ തോന്നുന്നത് ചാവാന്‍ കിടന്ന മനുഷ്യനെ ജീവനോടെ തിരികെ കൊണ്ടുവന്ന് വീണ്ടും കൊല്ലാന്‍ കൊടുക്കുന്നത് പോലെയുണ്ട്. ഞാന്‍ ആരേയും ദ്രോഹിച്ചിട്ടില്ല. എന്തൊക്കെ വ്യാജ ആരോപണങ്ങളാണ് വരുന്നത്. ജീവിതം അതാണ്. ഒരു ഭാഗത്ത് സ്വര്‍ഗം ഉണ്ടാകുമ്പോള്‍ മറുഭാഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്റെ സ്വര്‍ഗം കോകിലയാണ്. എന്റെ ഇപ്പോഴത്തെ ജീവിതം കാണുമ്പോള്‍ പലര്‍ക്കും അസൂയ തോന്നും', ബാല പറഞ്ഞു.


കൊച്ചി വിട്ട് എന്തുകൊണ്ട് വൈക്കത്തേക്ക് പോയി എന്നതിനെ കുറിച്ചും ബാല അഭിമുഖത്തില്‍ സംസാരിച്ചു. 'നാല് മാസം മുന്‍പ് ഞാന്‍ അറസ്റ്റിലായി. ജീവിതത്തിലെ ആദ്യഅനുഭവമായിരുന്നു. ഉച്ചക്ക് തിരികെ വന്നു. എല്ലാവര്‍ക്കും നല്ലത് ചെയ്തു, പക്ഷെ ഒറ്റ ദിവസം ഞാന്‍ എല്ലാവര്‍ക്കും അന്യനായി.ഒരു അന്യഗ്രഹ ജീവിയെ പോലെയായി. അത്രയും നാള്‍ ഞാന്‍ സിറ്റിയിലാണ് കഴിഞ്ഞത്. ഈ സംഭവങ്ങള്‍ക്ക് ശേഷം എന്റെ മാനേജര്‍ വിളിച്ചുപറഞ്ഞു, സിറ്റി ജീവിതമൊക്കെ വിട്ട് സമാധാനമുള്ള ഒരു സ്ഥലത്തേക്ക് പോകാമെന്ന്. വൈക്കത്തൊരു സ്ഥലം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. നമ്മുക്ക് പോയി നോക്കാമെന്ന്, ആസമയം ഒരു സിനിമയുടെ ഡബ്ബിങ്ങിലായിരുന്നു ഞാന്‍. എന്തായാലും പോയി നോക്കാമെന്ന് പറഞ്ഞു. അങ്ങനെ ആ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. മൂന്ന് മാസത്തിനുള്ളിലാണ് ഞാന്‍ പണം റെഡിയാക്കിയത്. എല്ലാം വളരെ പെട്ടെന്ന് നടന്നു', ബാല പറഞ്ഞു. തന്നെ സംബന്ധിച്ച് ആ വീട് വലിയ സര്‍പ്രൈസ് ആയിരുന്നുവെന്ന് കോകിലയും വെളിപ്പെടുത്തി. ' വിവാഹത്തിന് മുന്‍പ് എനിക്ക് അറിയില്ലായിരുന്നു. അവിടെ കൊണ്ടുപോയതിന് ശേഷം മാത്രമാണ് ഇത് നമ്മുടെ വീടാണെന്ന് മനസിലായത്. എന്ത് പറയണമെന്ന് പോലും മനസിലായില്ല. ', കോകിലയും പറഞ്ഞു.

 

 

allegations against actor bala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES