Latest News

ആലപ്പുഴയിലെ തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാനെത്തിയ നിവിന്‍ പോളിയെ തൊടാന്‍ ആഗ്രഹവുമായി കുഞ്ഞ് ആരാധകന്‍; കുഞ്ഞാരാധകനൊപ്പം കളിചിരിയുമായി നിവിന്‍ പോളി; വീഡിയോ കാണാം.

Malayalilife
ആലപ്പുഴയിലെ തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാനെത്തിയ നിവിന്‍ പോളിയെ തൊടാന്‍ ആഗ്രഹവുമായി കുഞ്ഞ് ആരാധകന്‍; കുഞ്ഞാരാധകനൊപ്പം കളിചിരിയുമായി നിവിന്‍ പോളി; വീഡിയോ കാണാം.

മലയാളികളുടെ പ്രീയപ്പെട്ട താരം നിവിന്‍ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഇപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു കോമഡി ട്രാക്കിലുള്ള ചിത്രത്തില്‍ നിവിന്‍ പോളി നായകനായി എത്തിയപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഈ ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ ഒഴുക്കാണ് ഇപ്പോള്‍ കേരളത്തിലെ തീയേറ്ററുകളില്‍ കാണാന്‍ സാധിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് തന്റെ ശ്കതി എന്നത് നിവിന്‍ തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യവുമാണ്. ഇപ്പോഴിതാ, ആലപ്പുഴ പാന്‍ സിനിമാസില്‍, ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമൊപ്പം രാമചന്ദ്ര ബോസ് ആന്‍ഡ് കോ കാണാനെത്തിയ നിവിന്‍ പോളിയുടെ വളരെ മനോഹരമായ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

നിവിന്‍ പോളിയെ തൊടണമെന്ന ആവശ്യവുമായി എത്തിയ ഒരു കുഞ്ഞിന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുക്കുന്ന ഈ വീഡിയോ വൈറലാവുകയാണ്.  ആ കുഞ്ഞിനൊപ്പം ചിരിച്ചും കളിച്ചും കുറച്ചു സമയം ചിലവിട്ട നിവിന്‍ പോളി അവിടെ വന്ന ഓരോ ആരാധകന്റെയും മനസ്സ് നിറച്ചാണ് മടങ്ങിയത്. മലയാളി കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ നിവിന്‍ പോളി എന്ന നടനും താരത്തിനുമുള്ള സ്ഥാനവും കൂടി വ്യക്തമാക്കി തരുന്ന ഒന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഒരു കോമഡി ഹെയ്സ്റ്റ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമിതാ ബൈജു, വിജിലേഷ്, ആര്‍ഷ ചാന്ദ്‌നി, ശ്രീനാഥ് എന്നിവരും വേഷമിട്ടിട്ടുണ്ട്.

 

Nivin pauly virul vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES