Latest News

നിവിന്‍ പോളി വീണ്ടും തമിഴിലേക്ക്; എത്തുന്നത് ശിവ കാര്‍ത്തികേയന്റെ വില്ലനായി; നിവിന്‍ പോളി അവതരിപ്പിക്കുന്നത് ദുല്‍ഖറിനായി പ്ലാന്‍ ചെയ്തിരുന്ന വേഷമെന്നും റിപ്പോര്‍ട്ട്

Malayalilife
 നിവിന്‍ പോളി വീണ്ടും തമിഴിലേക്ക്; എത്തുന്നത് ശിവ കാര്‍ത്തികേയന്റെ വില്ലനായി; നിവിന്‍ പോളി അവതരിപ്പിക്കുന്നത് ദുല്‍ഖറിനായി പ്ലാന്‍ ചെയ്തിരുന്ന വേഷമെന്നും റിപ്പോര്‍ട്ട്

മിഴിലും ആരാധകരുള്ള താരമാണ് മലയാളികളുടെ ജനപ്രിയ നായകന്മാരില്‍ മുന്‍ നിരയിലുള്ള നിവിന്‍ പോളി. 'നേരം' എന്ന ഹിറ്റ് ചിത്രത്തിലൂടെ തമിഴില്‍ വരവറിയിച്ച താരം തമിഴ് പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. 'റിച്ചി' എന്ന തമിഴ് ചിത്രത്തിലും നിവിന്‍ നായകനായി എത്തിയിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ വില്ലനായാണ് താരം തമിഴില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തിലാണ് നിവിന്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത്. 

സുധ കൊങ്ങര സംവിധാനം ചെയ്യുന്ന 'പുറനാന്നൂര്‍' എന്ന ചിത്രത്തില്‍ നിവിന്‍ പോളിയാകും വില്ലനെന്നാണ് വിവരം. ശിവകാര്‍ത്തികേയന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. നേരത്തെ സൂര്യ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വച്ച് പ്ലാന്‍ ചെയ്ത റോളിലേക്കാണ് നിനൈന്‍ എത്തുന്നത്. മറ്റൊരു മലയാള താരമായ റോഷന്‍ മാത്യൂസിനെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. 

തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ കാലത്തെ കഥ പറയുന്നു ഒരു പീരിയിഡ് ഡ്രാമയാണ് ചിത്രം എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നീണ്ടൊരിടവേളക്ക് ശേഷം നിവിന്‍ പോളി തമിഴിലേക്ക് വീണ്ടും എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ അവസാനം റിലീസായ ചിത്രം. കഴിഞ്ഞ മെയ് മാസത്തിലാണ് ഈ ചിത്രം എത്തിയത്. റാം സംവിധാനം ചെയ്ത ഏഴു കടല്‍, ഏഴു മലൈ എന്ന തമിഴ് ചിത്രവും നിവിന്റെതായി വരാനുണ്ട്.
 

nivin pauly act villain in tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക