നിവിന് പോളി പീഡന കേസില്‍ നിന്ന് കുറ്റവിമുക്തനായതില്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഷൂട്ടിംഗും വിനീത് ശ്രീനിവാസന്റെ നിലപാടും നിര്‍ണ്ണായകമായി. കൂടാതെ നിവിന്‍ പോളിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും പോലീസ് പരിശോധിച്ചിരുന്നു. കോടതിയും വിടുതല്‍ അംഗീകരിച്ചാല്‍ ഇര പ്രതിയാകും. തുടര്‍ന്ന് നിവിന്‍ നല്‍കിയ ഗുഢാലോചന കേസില്‍ പോലീസ് സമഗ്ര അന്വേഷണം നടത്തും. മോളിവുഡ് പകയില്‍ സംശയം. നിവിനെ കേസില്‍ നിന്ന് വിമുക്തനാക്കിക്കൊണ്ട് ഇപ്പോള്‍ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രധാന ആരോപണത്തില്‍ നിന്ന് നിവിന് പങ്കില്ലെന്ന് സ്ഥിരീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം റൂറല്‍ ഡിവൈ.എസ്.പി. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തിന്റെ ദിവസങ്ങളില്‍ നിവിന്‍ പ്രസ്തുത സ്ഥലത്ത് ഇല്ലായിരുന്നു, മറിച്ച് കേരളത്തില്‍ സിനിമയുടെ ഷൂട്ടിംഗിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. നിവിന്‍ പോളി നേരത്തെ ക്രൈംബ്രാഞ്ചില്‍ നല്‍കിയ പരാതിയില്‍, തന്റെ പേരില്‍ വ്യാജ ആരോപണങ്ങളുണ്ടെന്ന് ആരോപിച്ചിരുന്നു. പൊലീസിന്റെ ഈ റിപ്പോര്‍ട്ടില്‍ കോടതി തീരുമാനം എടുത്ത ശേഷം, ഗൂഢാലോചന ആരോപണത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടക്കും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍വര്‍ഷം ഡിസംബര്‍ മാസത്തില്‍ നടന്നുവെന്ന വ്യാജ ആരോപണത്തില്‍ പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന എറണാകുളം ഉണ്ണുകല്‍ പൊലീസ്, ഷൂട്ടിംഗ് തീയതികളടക്കമുള്ള തെളിവുകള്‍ ശേഖരിച്ചാണ് നിവിനെ കുറ്റവിമുക്തനാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു. നിവിന് പിന്തുണ നല്‍കുന്ന തീരുമാനമായതോടെ, കോടതിയുടെ അന്തിമ തീരുമാനവും വിഷയത്തില്‍ നിര്‍ണായകമാകും. അതേസമയം, നടന്‍ നിവിന്‍ പോളിയെ കേസില്‍ നിന്ന് രക്ഷിച്ചത് പൊലീസിന്റെ ഇടപെടല്‍ ആണെന്നും പൊലീസുമായി നടന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. നടനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പൊലീസിന്റേത്. സംഭവത്തെക്കുറിച്ച് കൃത്യമായ മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണ സംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ട് പോകും'- പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
ൃ