ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. ഓണത്തിന് ശേഷം ഉയരിയും ഉലകവും കാര്യമായി ആഘോഷിച്ചത് ഈ ശ്രീകൃഷ്ണ ജയന്തിയാണെന്ന് പറയാം. പിറന്നതില്പിന്നെ ആദ്യമായി വരുന്ന ശ്രീകൃഷ്ണ ജയന്തി അവര്‍ കളറാക്കി.
ഓണത്തിനും കുഞ്ഞുങ്ങളുടെ ചിത്രവും നയന്‍താര പങ്കുവെച്ചിരുന്നു. നിലത്ത് തൂശനില വിരിച്ച്, പരിപ്പും പപ്പടവും പായസവും ചേര്‍ത്ത് മിടുക്കന്മാരായി ഇരുന്നാണ് രണ്ടുപേരും സദ്യ ഉണ്ടത്. അന്നും വേഷം ഈ കുഞ്ഞി മുണ്ടു തന്നെ.
നയന്‍താര ആദ്യമായി ഇന്‍സ്റ്റാഗ്രാം പോസ്റ്റായി നല്‍കിയത് കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുള്ള ഈ റീല്‍ ആയിരുന്നു. ലക്ഷക്കണക്കിന് വ്യൂസ് ആണ് ഈ ഒറ്റ പോസ്റ്റ് മാത്രം നേടിയെടുത്തത്.ദൈവിക്, രുദ്രോനീല്‍ എന്നിങ്ങനെയാണ് മക്കള്‍ രണ്ടുപേരുടെയും ഔദ്യോഗിക നാമം. രണ്ടുപേരും വാടക ഗര്‍ഭധാരണത്തിലൂടെയാണ് പിറന്നത്