Latest News

എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം; പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ല;നിങ്ങള്‍ക്ക് നുള്ളി നോക്കാം:  മുഖത്തെ മാറ്റത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയന്‍താര

Malayalilife
 എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം; പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ല;നിങ്ങള്‍ക്ക് നുള്ളി നോക്കാം:  മുഖത്തെ മാറ്റത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയന്‍താര

രു പതിറ്റാണ്ടിലേറെയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സാന്നിധ്യമാണ് നയന്‍താരയുടേത്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം ബോളിവുഡിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു നയന്‍സ്. സിനിമാ രംഗത്തു പിടിച്ചു നില്‍ക്കാന്‍ സൗന്ദര്യം കാത്തുസൂക്ഷിക്കേണ്ടത് അവരുടെ ദൗത്യം തന്നെയാണ്. ഇതിനിടെ മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹങ്ങളും നയന്‍താരയെ ചുറ്റിപ്പറ്റി ഉയര്‍ന്നിരുന്നു.

എന്നാല്‍, അത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിക്കൊണ്ടാണ് നടി രംഗത്തുവ്ന്നത്. മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അവര്‍ ഹോട്ടര്‍ഫ്‌ളൈയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും നടി വിശദീകരിച്ചു. 

ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് നയന്‍താര വിശദീകരിച്ചു. 'എനിക്ക് എന്റെ പുരികം ഭംഗിയാക്കുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാന്‍ ഞാന്‍ ആവശ്യത്തിന് സമയവും ചെലവഴിക്കാറുണ്ട്. കാരണം ഇത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. 

പക്ഷേ, പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു. എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്കറിയാം'- നയന്‍താര പറഞ്ഞു. 2003ല്‍ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയന്‍താര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങളായി, പല ഭാഷകളിലുമായി നയന്‍താരയുടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്.

Read more topics: # നയന്‍താര
nayanthara rejects plastic surgery rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES