Latest News

വിവാദങ്ങള്‍ക്കിടെ നയന്‍താര: ബിയോണ്ട് ദി ഫെയറി ടേല്‍' സ്ട്രീമിങ് തുടങ്ങി; പിറന്നാള്‍ ദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ സമ്മാനം; ധനുഷിനെതിരെ പോരാട്ടത്തിനൊരുങ്ങി നയന്‍താര;പിന്തുണയുമായി പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, നസ്രിയ അടക്കമുള്ള താരങ്ങള്‍

Malayalilife
വിവാദങ്ങള്‍ക്കിടെ നയന്‍താര: ബിയോണ്ട് ദി ഫെയറി ടേല്‍' സ്ട്രീമിങ് തുടങ്ങി; പിറന്നാള്‍ ദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ സമ്മാനം; ധനുഷിനെതിരെ പോരാട്ടത്തിനൊരുങ്ങി നയന്‍താര;പിന്തുണയുമായി പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, നസ്രിയ അടക്കമുള്ള താരങ്ങള്‍

ലേഡി സൂപ്പര്‍ സ്റ്റാറ് നയന്‍താരയുടെ പിറന്നാളാണ്. നാല്‍പ്പതിന്റെ നിറവിലാണ് താരം. തമിഴ് ലോകത്ത് വിവാദങ്ങള്‍ക്ക് തിരികൊളിത്തി നടി നിറഞ്ഞ് നില്ക്കുമ്പോള്‍ ആണ് പിറന്നാളെത്തിയത്. ഇതിനിടെ 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടേല്‍' എന്ന ഡോക്യുഫിലം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങി. നയന്‍താരയുടെ സിനിമാജീവിതവും സ്വകാര്യജീവിതവുമാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ ആരംഭിച്ച കരിയര്‍ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലൂടെ തന്റേതായ സ്റ്റാര്‍ഡം സൃഷ്ടിച്ചെടുത്ത നയന്‍താരയുടെ ജീവിതമാണ് നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയിരിക്കുന്നത്.

നടിക്ക് പിറന്നാള്‍ ആശംസകളുമായി ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും രംഗത്തെത്തിയിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന് വിഘ്നേഷ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.'നിങ്ങളോടുള്ള എന്റെ ബഹുമാനം,? എനിക്ക് നിങ്ങളോടുളള സ്‌നേഹത്തേക്കാള്‍ ദശലക്ഷം മടങ്ങ് കൂടുതലാണ്, നീ എന്റെ തങ്കമാണ്'എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.സിനിമാപ്രവര്‍ത്തകരടക്കം നിരവധി ആരാധകരാണ് നയന്‍താരയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്നു സംസാരിക്കാത്ത വ്യക്തിയാണ് നയന്‍താര. സിനിമാതാരം, ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നിവയ്ക്കപ്പുറം മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിതത്തിലെ പല വേഷങ്ങളും ഡോക്യുമെന്ററിയിലൂടെ ആരാധകര്‍ക്ക് അടുത്തറിയാം.ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്.  

ഇതിനിടെ ധനുഷിനെ വിമര്‍ശിക്കുന്ന കത്ത് പുറത്തുവിട്ട നടി നയന്‍താരയ്‌ക്കെതിരെ സൈബറാക്രമണം രൂക്ഷമായെന്ന് പരാതി. ധനുഷിനെ പിന്തുണയ്ക്കുന്നവര്‍ കൂട്ടത്തോടെ ഹാഷ്ടാഗുകളിലൂടെ പ്രചാരണം നടത്തുകയാണ്.ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട 3 സെക്കന്‍ഡ് നീളുന്ന ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തെ നിയമപരമായി നേരിടാനാണ് ഇന്ന് 40-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടിയുടെ നീക്കം. ആരോപണങ്ങളില്‍ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല

ധനുഷിനെതിരെ ഗുരുതരണ ആരോപണങ്ങളുമായാണ് നയന്‍താര രംഗത്തെത്തിയിരിക്കുന്നത്. നാനും റൗഡി താന്‍ ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് രംഗം ഉപയോഗിച്ചതിന് പിന്നാലെ 10 കോടി രൂപയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചു എന്നാണ് നയന്‍താര പറഞ്ഞത്. ഇത് പകപോക്കല്‍ ആണെന്നും നീചമായ പ്രവര്‍ത്തിയാണ് ധനുഷ് ചെയ്തതെന്നും നയന്‍താര പങ്കുവച്ച കുറിപ്പില്‍ ആരോപിക്കുന്നുണ്ട്

വിഷയത്തില്‍ പ്രതികരിച്ച്  നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനായ വിഘ്‌നേശ് ശിവനും രംഗത്തെത്തി. ധനുഷ് മുമ്പ് ഒരു വേദിയില്‍ സംസാരിക്കുന്ന വീഡിയോയും അതിനൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്നേശ് ശിവന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ നെറ്റ് ഫിക്‌ളസ് ഡോക്യു- ഫിലിമില്‍നിന്ന് എടുത്തുകളയാന്‍ ആഗ്രഹിക്കുന്ന പത്തുകോടിയുടെ ആ ക്‌ളിപ്പ് ദയവായി ഇത് ഇവിടെ സൗജന്യമായി കാണുക എന്നാണ് വിഘ്നേഷ് ശിവന്റെ കുറുപ്പ്

'നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാള്‍ക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കാന്‍ നോക്കുക. ഒരാള്‍ നന്നായിരുന്നാല്‍ മറ്റൊരാള്‍ക്ക് അത് ഇഷ്ടപെടാത്ത തരത്തിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാല്‍ അയാളെ ചേര്‍ത്തുനിര്‍ത്തുക, ഇല്ലെങ്കില്‍ അയാളെ മാറ്റിനിര്‍ത്തുക'' എന്നാണ് ധനുഷ് വീഡിയോയില്‍ പറയുന്നത്. ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്‌കളങ്കരായ കടുത്ത ആരാധകര്‍ക്ക് വേണ്ടിയെങ്കിലും 'ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ'. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് വിഘ്നേശ് ശിവന്‍ ഈ വീഡിയോക്കൊപ്പം കുറിച്ചത്. 

അതേസമയം, നയന്‍താരയെ നായികയാക്കി വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാനത്തിന്റെ രംഗവും ട്രെയ്ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍, ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയ്ലറില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്. 

ധനുഷിന്റെ പകപോക്കലാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളത് എന്നാണ് നയന്‍താര വെളിപ്പെടുത്തുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രം വന്‍വിജയമായെങ്കിലും ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതില്‍ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല എന്നാണ് നയന്‍താര പറയുന്നത്.

നയന്‍താരയ്ക്ക് പിന്തുണയുമായി താരങ്ങള്‍ രംഗത്തെത്തി. നടിമാരായ നസ്രിയ, പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, മീര നന്ദന്‍, അന്ന ബെന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവര്‍ പോസ്റ്റിന് കമന്റും ലൈക്കും നല്‍കിയാണ് നയന്‍താരയ്ക്ക് പിന്തുണയുമായെത്തിയത്. നയന്‍താരയെ സപ്പോര്‍ട്ട് ചെയ്ത് എത്തിയ നടിമാര്‍ എല്ലാം തന്നെ ധനുഷിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചവരാണ്. നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

Read more topics: # നയന്‍താര
Nayantharas birthday all about

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES