Latest News

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വഴുതിവീണ് മഞ്ജു വാര്യര്‍ക്ക് പരിക്ക്; അപകടം ചതുര്‍മുഖം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍; കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് നടിക്ക് വിശ്രമം

Malayalilife
 സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വഴുതിവീണ് മഞ്ജു വാര്യര്‍ക്ക് പരിക്ക്; അപകടം ചതുര്‍മുഖം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍; കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് നടിക്ക് വിശ്രമം

സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതി നിടെയായിരുന്നു അപകടം.മഞ്ജുനായികയായെത്തുന്ന ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം.സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാന്‍ കാരണമെന്നാണ് വിവരം

കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജുവിനു വിശ്രമം നല്‍കിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങള്‍ ഇല്ലെന്ന് അണിയറ വൃത്തങ്ങള്‍ അറിയിച്ചു. മഞ്ജുവും സണ്ണിവെയ്നും പ്രധാന താരങ്ങളാകുന്ന ചിത്രം നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്നു.

ജിസ്‌ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Manju suffers injury scare

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES