Latest News

ഭര്‍ത്താവ് രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ നിന്ന് പിന്മാറി ആലിയ; രാമയണം എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ സീതയായി നടിയെത്തില്ല

Malayalilife
 ഭര്‍ത്താവ് രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ നിന്ന് പിന്മാറി ആലിയ; രാമയണം എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ സീതയായി നടിയെത്തില്ല

രാമായണം' എന്ന പേരില്‍ ഒരുങ്ങുന്ന സിനിമയില്‍ നിന്നും പിന്മാറി ആലിയ ഭട്ട്. ഭര്‍ത്താവ് രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ സീതയായി എത്തും എന്നായിരുന്നു ആദ്യം എത്തിയ വിവരങ്ങള്‍. എന്നാല്‍ ഈ റോളില്‍ നിന്നും ആലിയ പിന്മാറി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

രാമായണം പോലെയുള്ള ഒരു മഹത്തായ കൃതി ബിഗ് സ്‌ക്രീനില്‍ എത്തിക്കാന്‍ അതിന്റെതായ സമയവും വലിയ പ്രീ-പ്രൊഡക്ഷന്‍ ജോലിയും ആവശ്യമാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം ഒരോ ഭാഗവും പഠിച്ചാണ് അത് സ്‌ക്രീനില്‍ എത്തിക്കാന്‍ തയ്യാറാക്കുന്നത്.

അതിനാല്‍ തന്നെ സമയം എടുക്കും. രണ്‍ബീര്‍ ചിത്രത്തില്‍ രാമന്‍ വേഷം ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ സമയം എടുക്കുന്ന പ്രോജക്ടായതിനാല്‍ ആലിയ ഡേറ്റ് പ്രശ്നത്താല്‍ സീതയുടെ വേഷത്തില്‍ നിന്നും പിന്‍മാറിയെന്നാണ് വിവരം എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം, രാമായണം പ്രമേയമാക്കി എത്തിയ പ്രഭാസ് ചിത്രം 'ആദിപുരുഷ്' വന്‍ പരാജയമായത് നിതീഷ് തിവാരി ഒരുക്കാനിരിക്കുന്ന രാമായണം പ്രോജക്ടിനെയും ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. അതാണ് ചിത്രത്തില്‍ നിന്നും ആലിയ പിന്‍മാറാന്‍ കാരണമെന്ന അഭ്യൂഹങ്ങളും സോബോളിവുഡില്‍ നടക്കുന്നുണ്ട്.

അതിനൊപ്പം തന്നെ നേരത്തെ യാഷിനെ രാവണന്‍ വേഷത്തില്‍ ഈ ചിത്രത്തിന്റെ അണിയറക്കാര്‍ ആലോചിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ നെഗറ്റീവ് റോളില്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് യാഷ് ഈ റോള്‍ ചെയ്യാന്‍ വിസമ്മതിച്ചു എന്നാണ് വിവരം.

Read more topics: # ആലിയ ഭട്ട്
Alia Bhatt Walks Out Of Nitesh Tiwaris Film Ramayana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES