ജിഗിരയുടെ ഹൈദരാബാദില്‍ നടന്ന പ്രീ റിലീസിങ് ഇവന്റില്‍ സമാന്ത റൂത്ത് പ്രഭുവിനെ പ്രകീര്‍ത്തിച്ച് നടി ആലിയ ഭട്ട്. ആണ്‍ലോകത്ത് ഒരു സ്ത്രീയായി നിലനില്‍ക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നും എന്നാല്‍ ലിംഗവ്യത്യാസങ്ങള്‍ക്ക് അപ്പുറം സമാന്ത അത് ചെയ്തു കാണിച്ചിരിക്കുന്നുവെന്നും ആലിയ ഭട്ട് പറഞ്ഞു.
ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സമാന്ത ഒരു ഹീറോ ആണെന്നും ഒന്നിച്ച് ഒരു സ്‌ക്രീനില്‍ ഇതുവരെ എത്തിയിട്ടില്ലെങ്കിലും തങ്ങള്‍ക്കിടെയില്‍ ഒരു ഊഷ്മളമായ ബന്ധമുണ്ടെന്നും ആലിയ പറയുന്നു. സമാന്തയെപ്പോലെയുള്ള ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ തന്റെ സിനിമയെ പ്രമോട്ട് ചെയ്യാനായി ഈ വേദിയില്‍ എത്തിയതിന് ആലിയ ഭട്ട് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സംവിധായകന്‍ ത്രിവിക്രം, നടന്‍ റാണ ദഗുബതി എന്നീ പ്രമുഖര്‍ അടക്കം സന്നിഹതരായ വേദിയിലാണ് സാമന്തയും എത്തിയത്. സാമന്തയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ആലിയയുടെ വാക്കുകളും ഗാനവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒന്നിച്ച് ഒരു സ്‌ക്രീനില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിര്‍മമവുമായ ബന്ധത്തെക്കുറിച്ചും ആലിയ വാചാലയായി. മാത്രമല്ല, സാമന്തയുടെ ഹിറ്റ് ഐറ്റം നമ്പര്‍ ആയ ഊ അണ്ടവാ എന്ന ഗാനം ആലിയ ആലപിക്കുകയും ചെയ്യുന്നുണ്ട്.
ഓഫ് സ്‌ക്രീനിലെയും ഓണ്‍ സ്‌ക്രീനിലെയും ഹീറോ എന്നാണ് ആലിയ സാമന്തയെ വിശേഷിപ്പിച്ചത്. ''സാം... പ്രിയ സാമന്താ... ശരിക്കും നിങ്ങളാണ് ഹീറോ, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്ക് നിങ്ങളോട് ആരാധനയുണ്ട്.''
''പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവുംകൊണ്ട് നിങ്ങള്‍ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവര്‍ക്കും ഒരു മാതൃകയാണ്'' എന്നാണ് ആലിയ പറഞ്ഞത്.
ഹൈദരാബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റില്‍ താന്‍ ആദ്യമായാണ് ഇത് പാടുന്നതെന്ന ആമുഖത്തോടെ ആലിയ ഊ അണ്ടവ ഗാനവും ആലപിച്ചു. തൊട്ടടുത്തിരുന്ന നടി സാമന്തയോട്, 'ഞാന്‍ ഇത് നിനക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യട്ടെ' എന്ന് ചോദിച്ചതിന് ശേഷമാണ് ആലിയ പാടിത്തുടങ്ങിയത്.
അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് സമാന്തയുടെ 'ഊ അണ്ടവാ...' എന്ന ഹോട്ട് നമ്പര്‍. നടിയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സ് ആണിത്. ഈ ഒറ്റപ്പാട്ടിന് സാമന്ത 5 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.