Latest News

ബോട്ടെക്‌സിന് ശേഷം മുഖംകോടി; സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു; സംസാരിക്കുന്നത് വിചിത്രമായ രീതിയില്‍''; തനിക്കെതിരെ  ഡോക്ടര്‍ എന്ന് സ്വയം പറയുന്ന ഒരാള്‍ നടത്തുന്ന നുണപ്രചാരണത്തിനെതിരെ തുറന്നടിച്ച് ആലിയ ഭട്ട്

Malayalilife
 ബോട്ടെക്‌സിന് ശേഷം മുഖംകോടി; സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു; സംസാരിക്കുന്നത് വിചിത്രമായ രീതിയില്‍''; തനിക്കെതിരെ  ഡോക്ടര്‍ എന്ന് സ്വയം പറയുന്ന ഒരാള്‍ നടത്തുന്ന നുണപ്രചാരണത്തിനെതിരെ തുറന്നടിച്ച് ആലിയ ഭട്ട്

ബോളിവുഡിന്റെ താരറാണിയാണ് ആലിയ ഭട്ട്. ദേശീയ അവാര്‍ഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരുമുണ്ട്. സമൂഹ മാധ്യമങ്ങളിലും ആലിയ സജ്ജീവമാണ്. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്. ആലിയ ബൊട്ടോക്സ് അടക്കമുള്ള കോസ്മറ്റിക് സര്‍ജറികള്‍ക്ക് വിധേയയായെന്നും അത് പാളിപോയെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെ തരത്തിലാണ് വ്യാപക പ്രചരണമുണ്ടായത്.  തന്റെ സംസാര രീതിയേയും ചിരിയെയും പരിഹസിക്കുന്ന വീഡിയോകള്‍ക്കെതിരെയാണ് ആലിയ ഇപ്പോള്‍ രംഗത്തത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം.

ആലിയയുടെ കുറിപ്പ്:

കോസ്‌മെറ്റിക് കറക്ഷനോ സര്‍ജറിയോ തിരഞ്ഞെടുക്കുന്നവരെ ഒരു രീതിയിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ ശരീരം നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇത് വൃത്തികേടിനേക്കാള്‍ അപ്പുറമാണ്. ഞാന്‍ ബോട്ടോക്‌സ് ചെയ്ത് പാളി എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ കറങ്ങി നടക്കുകയാണ്. എന്റെ ചിരി വിരൂപമാണെന്നും സംസാരം പ്രത്യേക തരത്തിലുമാണ് എന്നാണല്ലോ നിങ്ങള്‍ പറയുന്നത്. ഒരു മനുഷ്യന്റെ മുഖത്തോടുള്ള അതിരൂക്ഷമായ വിമര്‍ശനമാണ് അത്. ഇപ്പോള്‍ നിങ്ങള്‍ വളരെ ആത്മവിശ്വാസത്തോടെ ശാസ്ത്രീയമായി അവകാശപ്പെടുകയാണ് എന്റെ ഒരു ഭാഗം തളര്‍ന്നുവെന്ന്?

നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു തെളിവുമില്ലാതെ ഇത്ര ഗൗരവകരമായ കാര്യം നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാനാവുന്നത്. എന്താണ് ഏറ്റവും മോശം കാര്യമെന്നു വെച്ചാല്‍, നിങ്ങള്‍ യുവാക്കളെ സ്വാധീനിക്കുകയാണ്. ഈ വൃത്തികേടുകളെല്ലാം അവര്‍ വിശ്വസിച്ചു പോയെക്കാം. നിങ്ങള്‍ എന്തിനാണ് ഇതെല്ലാം പറയുന്നത്. ക്ലിക്ക് ബൈറ്റിന് വേണ്ടിയോ? ശ്രദ്ധ കിട്ടാനോ? ഇതിലൊന്നും ഒരു അര്‍ത്ഥവും കാണുന്നില്ലല്ലോ. സ്ത്രീകളെ വസ്തുവല്‍ക്കരിക്കുകയും ജഡ്ജ് ചെയ്യുകയും ചെയ്യുന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം.

നമ്മുടെ മുഖവും ശരീരവും വ്യക്തി ജീവിതവും എല്ലാം വിമര്‍ശിക്കപ്പെടുകയാണ്. മൈക്രോസ്‌കോപ്പിലൂടെ നോക്കി ഇങ്ങനെ വലിച്ചുകീറാതെ ഓരോ വ്യക്തികളെയും ആഘോഷിക്കണം. ഇത്തരം വിമര്‍ശനങ്ങള്‍ ആളുകളെ വളരെ മോശമായി ബാധിക്കും. ഇതില്‍ ഏറ്റവും വിഷമമുള്ള കാര്യം എന്താണെന്നോ? നിരവധി വിമര്‍ശനങ്ങള്‍ വരുന്നത് സ്ത്രീകളില്‍ നിന്നാണ്. ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്നതിന് എന്താണ് സംഭവിച്ചത്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളില്ലേ? പരസ്പരം വലിച്ചുകീറുന്നതിന്റെ ഭാഗമാവുകയാണോ.

കഴിഞ്ഞ ദിവസം വൈറലായി മാറിയ 'എന്തുകൊണ്ടാണ് ആലിയ ഇങ്ങനെ സംസാരിക്കുന്നത്' എന്ന തലക്കെട്ടോടെ വൈറലായി മാറിയൊരു വീഡിയോയ്ക്കെതിരെയാണ് ആലിയ പ്രതികരണവുമായി എത്തിയത്. ആലിയ മുഖത്ത് സര്‍ജറി നടത്തി പാളിപ്പോയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. അതേസമയം ആലിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read more topics: # ആലിയ ഭട്ട്
Alia Bhatt calls out fake video claiming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES