മലയാളത്തില്‍ കരുത്തുറ്റ അനവധി വേഷങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷരുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് വാണി വിശ്വനാഥ്. നടന്‍ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിൽക്കാനുള്ള കാരണം തുറന്ന് പറയുകയാണ്.
സിനിമയില്‍ നിന്ന് മാറി നിന്ന പതിനാല് വര്‍ഷം മക്കളെ സ്‌കൂളില്‍ കൊണ്ട് പോയി വിടുന്നതും അവരെ കൂട്ടി കൊണ്ട് വരുന്നതുമടക്കം ഞാനായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വലുതായി. മകള്‍ ആര്‍ച്ച ദുബായിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് ചേര്‍ന്നു, മകന്‍ എട്ടാം ക്ലാസിലും പഠിക്കുന്നു. രണ്ടാളും സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായത് കൊണ്ട് ഞാനും ഫ്രീയായി. അന്നേരമാണ് തിരിച്ച് വന്നാലോന്ന് ആലോചിക്കുന്നത്. ഇപ്പോഴത്തെ മലയാള സിനിമയിലെ ട്രെന്‍ഡിന് അനുസരിച്ചുള്ള കഥാപാത്രവും അത് എന്റെ പ്രായം കൂടി നോക്കി ആവണം രണ്ടാം വരവെന്ന് ആഗ്രഹിച്ചിരുന്നു എന്നും താരം പറയുന്നു.
വാണി വിശ്വനാഥിന് ചേരുന്നൊരു കഥാപാത്രം ആണോ അത് എന്നതിനെ കുറിച്ച് പ്രേക്ഷകരുടെ മനസിലും ഒരു സങ്കല്‍പ്പമുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ആഗ്രഹിച്ചിരുന്നത് പോലെ ഒരു വേഷം തന്നെയാണ് കിട്ടിയത്. ദി ക്രിമിനല്‍ ലോയര്‍ ആണ് താരം അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രം.