ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചന വാർത്തകളെക്കുറിച്ച് പറയുകയാണ് താരം, സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായി പുറത്തുവരുന്നതാണ്. അത്തരം വാർത്തകൾക്ക് ആവശ്യക്കാരുണ്ടെന്ന് തോന്നുമ്പോളാണ് അത് കയറിക്കാണുക. കൗതുകമുള്ള ഒരു വാർത്തയായതുകൊണ്ട് കൂടുതൽ പേർ അതുകാണും.
മകന്റെ പിറന്നാളിന് വണ്ടി വാങ്ങിയപ്പോഴും, പിറന്നാളിനുമിട്ട ചിത്രങ്ങളിൽ ഭർത്താവുണ്ടായിരുന്നില്ല. ഈ മൂന്നു ചിത്രങ്ങളും ചേർത്തുവച്ചാണ് വിവാഹമോചന പ്രചാരണങ്ങൾ എഴുതിയിരുന്നത്. എന്നാൽ അതുകഴിഞ്ഞ് ചേട്ടൻ്റെ വീട്ടിലെ കാവടി വന്നപ്പോൾ ചേട്ടനും അമ്മയും മോനും കാവടി എടുത്തിരുന്നു. എല്ലാവരും ആഘോഷവും നടത്തി. അച്ഛന് ബലിയുമിട്ടാണ് ഭർത്താവ് മുംബൈയിലേക്ക് മടങ്ങിയത്. ഇതെല്ലാമെങ്ങനെ ആളുകളെ പറഞ്ഞ് മനസിലാക്കും.വാർത്തയ്ക്കു വേണ്ടിയുള്ള കാര്യങ്ങളെന്ന നിലയിൽ മാത്രമേ ഇക്കാര്യങ്ങളെ കാണുന്നുള്ളൂ. ആരും എന്നെ മോശക്കാരിയാക്കാനാണ് വാർത്തകൾ ഇടുന്നതെന്ന് കരുതുന്നില്ല. ഇതിന് പിന്നിൽ ഒരു ലോബി പ്രവർത്തനം ഒന്നും നടക്കുന്നില്ല.
പ്രണയം സ്വാഭാവികമായി സംഭവിയ്ക്കുന്ന വികാരമാണ്. പക്ഷെ പ്രണയപ്പക അമ്പരപ്പിക്കുന്നുണ്ട്. വിവാഹിതരായവർപോലും പിരിയുന്നു. അപ്പോൾ പ്രണയമുള്ളവർക്കൊന്നു പിരിയാൻ പോലുമുള്ള അവസരം ഇല്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച് പ്രണയിക്കണമെന്നും നടി ഓർമ്മിപ്പിച്ചു. അനശ്വരമായ ഒറ്റപ്രണയം കൊണ്ടു ജീവിച്ചതിൽ കാഞ്ചനമാല മാത്രമേ കാണൂ. ചിലർ ഭാര്യയെ പേടിച്ചും നാട്ടുകാരെ പേടിച്ചുമൊക്കെ പറയാതിരിക്കും. പ്രണയമുണ്ടെന്നു തുറന്നു പറയാതിരിയ്ക്കാൻ താൻ കുലസ്ത്രീ അല്ല.