Latest News

സെറ്റില്‍‌ ആരേലും ധന്യയെന്ന് വിളിച്ചാല്‍‌ ഞാന്‍ തിരിഞ്ഞ് നോ‌ക്കില്ലായിരുന്നു; കാരണം വെളിപ്പെടുത്തി നവ്യ നായർ

Malayalilife
 സെറ്റില്‍‌ ആരേലും ധന്യയെന്ന് വിളിച്ചാല്‍‌ ഞാന്‍ തിരിഞ്ഞ് നോ‌ക്കില്ലായിരുന്നു; കാരണം വെളിപ്പെടുത്തി നവ്യ നായർ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും താരം വീണ്ടും അഭിനയ മേഖലയിലേക്ക് കടന്നു വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സിനിമാ സെറ്റിലെ അനുഭവങ്ങളും ഡബ്ബിങ് അനുഭവങ്ങളും പങ്കുവെക്കുന്ന നവ്യയുടെ പുതിയ വീഡിയോയാണ്  വൈറലാകുന്നത്. അമൃത ടിവിയിലെ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് നവ്യ അനുഭവം പങ്കുവെച്ചത്.

'ഇഷ്ടം ഞാന്‍ തന്നെയാണ് ഡബ് ചെയ്തത്. അതും അപ്രതീക്ഷിതമായി ചെയ്തതാണ്. ഒരു ദിവസം സിബി അങ്കിളൊക്കെ ഡബിങ് കാണാനായി തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയലേക്ക് എന്നെ വിളിച്ചു. അവിടെ ചെന്ന് കുറച്ച്‌ നേരം ഡബിങ് കാണാന്‍ അവസരം തന്നു. ശേഷമാണ് എന്നോട് അവര്‍ പറഞ്ഞത് നല്ല ശബ്ദമാണ് ഡബിങ് ശ്രമിച്ച്‌ നോക്കൂവെന്ന്. അങ്ങനെയാണ് ആദ്യ സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്തത്. ധന്യ എന്നായിരുന്നു സിനിമയില്‍ വരും മുമ്ബ് പേര്. അതുകൊണ്ട് തന്നെ സെറ്റില്‍‌ ആരേലും ധന്യയെന്ന് വിളിച്ചാല്‍‌ ഞാന്‍ തിരിഞ്ഞ് നോ‌ക്കില്ലായിരുന്നു. ഒരുത്തിക്കും ഞാന്‍ ത്നനെയാണ് ഡബ് ചെയ്തത്.'

 'പൈലറ്റിലുള്ളതുപോലെ തന്നെ ഡബിലും വേണമെന്ന് വികെപി സാറിന് നിര്‍ബന്ധമായിരുന്നു. ഒരു മാറ്റവും വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡബ് ചെയ്യുമ്ബോള്‍ നമ്മുടെ മുഖത്ത് ഭാവങ്ങളൊക്കെ വരുമല്ലോ അത് മറ്റുള്ളവര്‍ കാണുന്നത് എനിക്ക് ചമ്മലാണ്.അതുകൊണ്ട് പലപ്പോഴും ഞാന്‍ സ്റ്റുഡിയോയ്ക്കുള്ളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തിട്ടാണ് ഡബ് ചെയ്തിരുന്നത്. നന്ദനം ഡബ് ചെയ്യുമ്ബോള്‍ സ്ക്രിപ്റ്റ് മുഴുവന്‍ എനിക്ക് കാണാപാഠമായിരുന്നു' നവ്യ നായര്‍ പറഞ്ഞു.

Actress navya nair words about dubbing and acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES