മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. മലയാളം, കന്നട, തെലുങ്ക്, തമിഴ് ഭാഷകളില്‍ എല്ലാം തന്നെ താരത്തിന് സാധിക്കുകയും ചെയ്തു. അന്തരിച്ച കന്നട നടൻ ചിരഞ്ജീവി സർജയാണ് താരത്തിന്റെ ഭർത്താവ്. താരം വീണ്ടും അഭിനയ മേഖലയിലേക്ക് ചുവടു വച്ചിരിക്കുകയാണ്. മറ്റൊരു വനിതാ ദിനം കൂടി കടന്നുപോകുമ്പോള്‍ ഒരിക്കലും ഓര്‍മിക്കാന് ഇഷ്ടമില്ലാത്ത തന്റെ ആ അവസ്ഥയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മേഘ്‌ന.
ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടപ്പോഴും ആദ്യം കുഞ്ഞിനെ കുറിച്ചാണ് ചിന്തിച്ചത്. ഇന്ന് ചിരുവിന്റെ വിടവ് മകന്‍ റായന്‍ രാജ് സര്‍ജ നികത്തുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്തങ്ങള്‍ 2018ല്‍ വിവാഹിതരായത്. 2020 ജൂണ്‍ ഏഴിനാണ് ചിരു മരിച്ചത്. ചിരുവിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ആദ്യം ഞാന്‍ വാര്‍ത്ത അംഗീകരിച്ചില്ല. മരണം കേട്ട ശേഷം എന്റെ മനസിലേക്ക് ആദ്യം വന്നത് എനിക്കൊരു കുഞ്ഞുണ്ട് അതിനെ സംരക്ഷിക്കണം എന്ന ചിന്തയാണ്. അടുത്തതായി ഞാന്‍ ചെയ്തത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് സംഭവിച്ചത് വിവരിക്കുകയായിരുന്നു. ശേഷം അവര്‍ വന്നു. ഗര്‍ഭിണിയായിരിക്കെ അമ്മമാര്‍ ഇത്തരം ട്രോമകളിലൂടെ കടന്നുപോയാല്‍ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് അമ്മയെ മാനസീകമായി അതിജീവിക്കാന്‍ സഹായിക്കും എന്ന് ഞാന്‍ വായിച്ചിരുന്നു. അത് എന്റെ ജീവിതത്തില്‍ അന്വര്‍ഥമായി.
ചിരുവിന്റെ വേര്‍പാടിന് ശേഷമുള്ള എന്റെ ഓരോ ദിവസവും കുഞ്ഞിലൂടെയാണ് ഞാന്‍ തള്ളി നീക്കിയത്. എന്നെ സംബന്ധിച്ചിടത്തോളം ആ നിമിഷം മുതല്‍ എന്റെ കുഞ്ഞിനായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയത്. ചിരുവിനും കുഞ്ഞ് എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നെക്കാള്‍ ആവേശത്തിലായിരുന്നു ഓ എന്റെ ദൈവമേഎനിക്ക് ഒരു മകനെ കിട്ടാന്‍ പോകുന്നു എന്നാണ് അവന്‍ ആദ്യം പറഞ്ഞത്. ഞാന്‍ അതിശയിച്ചുപോയി എങ്ങനെയാണ് മകനാണെന്ന് ഉറപ്പിച്ചത് എന്ന് ഞാന്‍ ചിരുവിനോട് ചോദിച്ചിരുന്നു. അവന്റെ ആഗ്രഹം പോലെ മകനെ ദൈവം തന്നു. എന്റെ ചിരുവിന്റെ കുഞ്ഞ് എനിക്കൊപ്പമുള്ളപ്പോള്‍ എനിക്ക് മുന്നോട്ട് ജീവിക്കാന്‍ മറ്റൊന്നും വേണ്ട.
കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളുണ്ടായിരുന്നു എനിക്ക്. എന്താണ് ജീവിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ എന്താണ് അവശേഷിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ മുറിയില്‍ ഇരിക്കാന്‍ ആയിരുന്നു എന്നും ഞാന്‍ ആഗ്രഹിച്ചത്. ഒരിക്കലും പുറത്തിറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അവന്‍ ഇവിടെ ഇല്ലാത്തപ്പോള്‍ ജീവിച്ചിട്ട് എന്ത് കാര്യം എന്ന് എനിക്ക് തോന്നിയ ഒരു പോയിന്റും ഉണ്ടായിരുന്നു. ഗര്‍ഭിണി അല്ലായിരുന്നുവെങ്കില്‍ ഞാന്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുമായിരുന്നു.