അച്ഛന് ചിരഞ്ജീവി സര്‍ജയെയും അമ്മ മേഘ്‌ന രാജിനെയും പോലെ മകന്‍ റയാന്‍ രാജ് സര്‍ജയും ഒരു കുഞ്ഞു സൂപ്പര്‍സ്റ്റാറാണ്. മകന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും മേഘ്‌ന സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മാസങ്ങള്‍ക്കു മുമ്പാണ് മകന്‍ പപ്പായെന്നും ദാദായെന്നും വിളിക്കുന്ന വീഡിയോ മേഘ്‌ന പങ്കുവച്ചത്. ആരാധകരെ ഏറെ വേദനിപ്പിച്ച ഒരു വീഡിയോ കൂടിയായിരുന്നു അത്. പപ്പാ, ദാദാ എന്നു മേഘ്‌ന പറയുമ്പോള്‍ അതുകേട്ട് കുഞ്ഞു റയാനും അങ്ങനെ വിളിക്കുകയായായിരുന്നു. എത്ര കണ്ടാലും മതിവരുന്നില്ല ഈ വീഡിയോ എന്നാണ് ആരാധകര്‍ പറഞ്ഞത്. എന്തൊരു ക്യൂട്ടാണ് റയാനെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, അതുപോലെ മറ്റൊരു വീഡിയോ ആണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്.
ഇതില്‍ അപ്പാ എന്ന് നീട്ടി വിളിക്കുകയാണ് റയാന്‍. ആ വാക്ക് പെട്ടെന്ന് കേട്ടപ്പോള്‍ മേഘ്‌ന പരിഭവിക്കുന്നതും പിന്നാലെ മകനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. എന്തായാലും ഈ വീഡിയോയും മേഘ്‌നയ്ക്കും ആരാധകര്‍ക്കും ഒരുപോലെ സങ്കടം തന്നെയാണ് നല്‍കുന്നത്. ആ വിളി കേള്‍ക്കാന്‍ ഏറെ കൊതിച്ചയാള്‍ അകാലത്തില്‍ മരണത്തിനു കീഴടങ്ങിയതിന്റെ വേദന ഇന്നും ആരും മറന്നിട്ടില്ല.
ആ വേദനകളെല്ലാം മറച്ചു വച്ച് മകനു വേണ്ടി ജീവിക്കുകയാണ് മേഘ്‌ന ഇപ്പോള്‍. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. അപ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. 2020 ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചിരഞ്ജീവി സര്‍ജ മരിച്ചത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018-ലാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്.
കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണെന്നും കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നല്‍കിയെന്നും മേഘ്ന പറഞ്ഞിരുന്നു. നവാഗതനായ വിശാല്‍ സംവിധായകനായ ത്രില്ലര്‍ മൂവിയിലൂടെ രണ്ടു വര്‍ഷത്തിനുശേഷം മേഘ്‌ന സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കന്നട സിനിമാലോകത്ത് ഏറ്റവും ശ്രദ്ധേയമായ താരകുടുംബമാണ് സര്‍ജയുടേത്. യുവനടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തോട് കൂടിയാണ് കുടുംബത്തിലെ വിശേഷങ്ങള്‍ പുറംലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ചിരു പോയിട്ട് രണ്ട് വര്‍ഷത്തിന് മുകളിലായെങ്കിലും കുടുംബത്തിലേക്ക് പുതിയൊരു അതിഥിയായാണ് അദ്ദേഹത്തിന്റെ മകന്‍ ജനിച്ചത്. ആ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി വരാന്‍ പോവുന്നുണ്ടെന്ന വിശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ സര്‍ജയുടെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കുവാന്‍ ഒരുങ്ങുകയാണ്.