ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപിന്റെ 26ാം പിറന്നാള്‍ ദിനമായ ഇന്നലെ ദിലീപ് പങ്ക് വച്ച കുറിപ്പും ചിത്രവുമാണ് സോഷ്യലിടത്തില്‍ ശ്രദ്ധ നേടുന്നത്. പോസ്റ്റിന് താഴെ മീനാക്ഷിക്ക് ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്.
വിദേശത്തുവച്ചായിരുന്നു ഇത്തവണ പിറന്നാള്‍ ആഘോഷമെന്നാണ് പോസ്റ്റില്‍ നിന്നും മനസിലാക്കുന്നത്. അയര്‍ലണ്ടില്‍ ആണ് ഇരുവരും ഉള്ളത്. സിനിമയിലെ തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് ദിലീപും ജോലിയില്‍ നിന്ന് അവധിയെടുത്ത് മീനാക്ഷിയും അവധിയാഘോഷത്തിലാണ്.
ഡോക്ടറായ മീനാക്ഷി ഇപ്പോള്‍ ചെന്നൈയിലെ ആസ്റ്ററില്‍ ഡെര്‍മറ്റോളജി വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്, ദിലീപിന്റെ വരാനിരിക്കുന്ന ചിത്രം ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലറാണ്.
കേക്ക് മുറിച്ച് മീനാക്ഷിയുമായി സന്തോഷം പങ്കിടുന്ന ചിത്രങ്ങള്‍ ദിലീപ് പങ്കുവച്ചതോടെ കലാഭവന്‍ ഷാജോണ്‍ അടക്കം പലരും മൂനൂട്ടിയ്ക്ക് ആശംസകള്‍ അറിയിക്കുന്നു, ഇത് അവരുടെ ലോകം, അവരുടെ സന്തോഷം എന്ന് പോസ്റ്റിന് ഒരാളുടെ കമന്റ്. എന്നാല്‍ ദീലിപിന്റെ പോസ്റ്റിന് വിമര്‍ശനം കമന്റുകളും എത്തുന്നുണ്ട്. മകളുടെ ജനനസമയത്ത് ഒരുപാട് വേദനിച്ച് ഒരു അമ്മ കൂടിയുണ്ട്', 'ഒരച്ഛനു മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതിന്റെ അമ്മയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുക എന്നാണ്.
താങ്കള്‍ പക്ഷേ അതില്‍ സമ്പൂര്‍ണ പരാജയം ആണ് .അത് താങ്കളുടെ മകള്‍ക്ക് മനസിലാകണമെങ്കില്‍ അവള്‍ ഒന്ന് പ്രസവിക്കണം.സ്വന്തം അമ്മയുടെ താലി അറുത്ത് മാറ്റാന്‍ ഈ കുട്ടി കൂട്ട് നിന്നല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ സഹതാപം മാത്രം ആ കുട്ടിയോട് എ്ന്നിങ്ങനെയുള്ള വിമര്‍ശനവും ഉയരുകയാണ്.