ജീവിതത്തില്‍ ആഗ്രഹിച്ച നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടും ഉള്ളിന്റെയുള്ളില്‍ സന്തോഷം കണ്ടെത്താനാകാത്ത അവസ്ഥ പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വീഡിയോയിലൂടെയാണ് താരം തന്റെ മാനസികാവസ്ഥ തുറന്നുപറഞ്ഞത്. എപ്പോഴും ഊര്‍ജ്ജസ്വലതയോടെയും ചിരിയോടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ശ്രീവിദ്യയുടെ ഈ വെളിപ്പെടുത്തല്‍ ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്.
'ജീവിതം എപ്പോഴും പൂര്‍ണ്ണമല്ലെന്ന് എനിക്കറിയാം. ലോകം ഇടിഞ്ഞുവീണാലും ഞാന്‍ സന്തോഷവതിയായിരിക്കുമെന്നാണ് അമ്മ പോലും എന്നെക്കുറിച്ച് പറയാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഞാന്‍ കടന്നുപോകുന്നത് വലിയൊരു മാനസിക സംഘര്‍ഷത്തിലൂടെയാണ്,' ശ്രീവിദ്യ വീഡിയോയില്‍ പറയുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു നില്‍ക്കുന്ന സമയമാണിതെന്നും വര്‍ക്ക് ലൈഫില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏറെ ആഗ്രഹിച്ച ഒരു പുതിയ ഷോയില്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങുന്നതിന്റെ തിരക്കുകളിലാണെങ്കിലും ഇതൊന്നും ആസ്വദിക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്ന് ശ്രീവിദ്യ വെളിപ്പെടുത്തി. 'ആഗ്രഹിച്ചതെല്ലാം ഉണ്ട്, പക്ഷേ മനസ്സിനോ ശരീരത്തിനോ അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഭയങ്കരമായ ക്ഷീണം അനുഭവപ്പെടുന്നു. ഇതിനൊരു പരിഹാരമുണ്ടെങ്കില്‍ ദയവുചെയ്ത് പറഞ്ഞുതരൂ,' എന്ന ശ്രീവിദ്യയുടെ വാക്കുകള്‍
മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശ്രീവിദ്യയുടെ വീഡിയോയ്ക്ക് താഴെ ആശ്വാസവാക്കുകളുമായി ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രാമചന്ദ്രനും എത്തി.
നമുക്ക് സെറ്റാക്കാം വാവേ എന്നാണ് ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രന്‍ കമറന്റ് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വേഗത കുറയ്ക്കുക, ദൈനംദിന ജീവിതത്തിലെ ചെറിയ നിമിഷങ്ങളലേക്ക് ശ്രദ്ധ കൊണ്ടുവരിക, കുറ്റബോധമില്ലാതെ വിശ്രമിക്കാന്‍ അനുവദിക്കുകതെറാപ്പി ശരിക്കും സഹായകരമാകുമെന്നാണ് നടി അശ്വതി ശ്രീകാന്ത് കുറിച്ചത്