Latest News

ഇന്നുവരെ അനുഭവിക്കാന്‍ കഴിഞ്ഞത് കരുണയും പരിഗണനയും സ്‌നേഹവും മാത്രം;ഞാന്‍ അവതരിപ്പിക്കുന്ന കുട്ടിയാണ്' എന്ന് സാര്‍ ഓരോ തവണ പറയുമ്പോഴും ഹൃദയം സന്തോഷത്തോടും അഭിമാനത്തോടും കൂടി തുടിച്ചിരുന്നു; ബി. ഉണ്ണികൃഷ്ണനെക്കുറിച്ച് പുതുമുഖ നടി നീതു കൃഷ്ണയുടെ കുറിപ്പ്

Malayalilife
ഇന്നുവരെ അനുഭവിക്കാന്‍ കഴിഞ്ഞത് കരുണയും പരിഗണനയും സ്‌നേഹവും മാത്രം;ഞാന്‍ അവതരിപ്പിക്കുന്ന കുട്ടിയാണ്' എന്ന് സാര്‍ ഓരോ തവണ പറയുമ്പോഴും ഹൃദയം സന്തോഷത്തോടും അഭിമാനത്തോടും കൂടി തുടിച്ചിരുന്നു; ബി. ഉണ്ണികൃഷ്ണനെക്കുറിച്ച് പുതുമുഖ നടി നീതു കൃഷ്ണയുടെ കുറിപ്പ്

നിവിന്‍ പോളി-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍  'പ്രതിഛായ'റിലീസിന് ഒരുങ്ങുകയാണ്. ബാലചന്ദ്രമേനോന്‍, ഷറഫുദ്ദീന്‍, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍. യുവനടി നീതു കൃഷ്ണയും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെ കുറിച്ച് നീതു പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍? ശ്രദ്ധ നേടുന്നത്.  തുടക്കക്കാരിയായ തന്നെ കൈപിടിച്ചുയര്‍ത്തിയ വഴികാട്ടി എന്നാണ് ബി ഉണ്ണികൃഷ്ണനെ നീതു വിശേഷിപ്പിക്കുന്നത്.
രു തുടക്കക്കാരി എന്ന നിലയില്‍ ഉണ്ണി സാറില്‍ നിന്നും ഇന്നുവരെ കരുണയും പരിഗണനയും സ്‌നേഹവും മാത്രമാണ് തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത് എന്നു പറയുകയാണ് നീതു. ബി ഉണ്ണികൃഷ്ണന് നന്ദി പറഞ്ഞുകൊണ്ട് വൈകാരികമായ ഒരു കുറിപ്പും നീതു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.


'ചുറ്റുമുള്ളവരില്‍ ഏറ്റവും നിസ്സഹായരായ മനുഷ്യരോട് ഒരാള്‍ എങ്ങനെ പെരുമാറുന്നു എന്നതിലാണ് അയാളുടെ യഥാര്‍ത്ഥ വ്യക്തിത്വം അടങ്ങിയിരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമ എന്ന ഈ വലിയ കൂട്ടായ്മയില്‍ ഒരു തുടക്കക്കാരിയെന്ന നിലയില്‍ ഏറ്റവും എളിയ സ്ഥാനത്തായിരുന്ന എനിക്ക്, ഉണ്ണി സാറില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ളത് അളവറ്റ കരുണയും പരിഗണനയും സ്‌നേഹവും മാത്രമാണ്. 

സാറിന്റെ ആ അച്ചടക്കത്തിന് നന്ദി; ജോലിയില്‍ എന്നെപ്പോലൊരു തുടക്കക്കാരിക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എന്റെയൊപ്പം താഴെത്തട്ടിലേക്ക് ഇറങ്ങിവന്നതിന് നന്ദി. എനിക്ക് നല്‍കിയ ആ സുരക്ഷിതബോധത്തിനും, ഏറ്റവും കംഫര്‍ട്ടബിള്‍ ആയ ഒരു സാഹചര്യത്തില്‍ സിനിമയെ അനുഭവിക്കാന്‍ അവസരം നല്‍കിയതിനും ഞാന്‍ സാറിനോട് കടപ്പെട്ടിരിക്കുന്നു.

തങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരെക്കുറിച്ച് മറ്റ് അഭിനേതാക്കള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍, എന്റെ പേരിനു മുന്നില്‍ 'Introducing' (അവതരിപ്പിക്കുന്നു) എന്ന് ചേര്‍ക്കാന്‍ ഞാന്‍ എന്നെങ്കിലും ആരോടാകും നന്ദി പറയുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ആ വ്യക്തി താങ്കളായതില്‍ എനിക്ക് ഒരുപാട് സന്തോഷവും സംതൃപ്തിയും അഭിമാനവുമുണ്ട്.

'ഞാന്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന കുട്ടിയാണ്' എന്ന് സാര്‍ ഓരോ തവണ പറയുമ്പോഴും എന്റെ ഹൃദയം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും നിറയുമായിരുന്നു. സാറിനൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ നെഞ്ചോട് ചേര്‍ക്കും, പ്രത്യേകിച്ച് സാറിന്റെ വാക്കുകളേക്കാള്‍ അര്‍ത്ഥവത്തായി പ്രവര്‍ത്തികള്‍ സംസാരിച്ച നിമിഷങ്ങള്‍.

'പ്രതിച്ഛായ' എന്ന എന്റെ ജീവിതത്തിലെ ഈ മനോഹര അധ്യായത്തിനപ്പുറം, സാര്‍ ആരായിരുന്നുവെന്നും ആരാണെന്നും ആഴത്തിലുള്ള ബഹുമാനത്തോടെ എന്നും ഞാന്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും.

ശ്രീ. ഉണ്ണികൃഷ്ണന്‍ ബി-യുടെ ചിത്രത്തിലൂടെ 'റോസ ജയദേവന്‍' ആയി ഇനി നമുക്ക് തിയേറ്ററുകളില്‍ കാണാം,' എന്നാണ് നീതു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

Read more topics: # നീതു കൃഷ്ണ
neethu krishna about b unnikrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES