മേഘ്ന രാജ് എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളി അല്ലെങ്കിലും ഗര്‍ഭിണിയായിരിക്കെ നടിയെ തേടിയെത്തിയ ദുരന്തമാണ് മേഘ്നയെ മലയാളികള്‍ക്ക് പരിചിതയാക്കിയത്. ഭര്‍ത്താവ് ചീരുവിന്റെ മരണത്തില്‍ മേഘന വല്ലാതെ തളര്‍ന്നു പോയിരുന്നു. 2 ആഴ്ചകള്‍ക്ക് മുന്‍പ് ചീരുവിന്റെ മുത്തശ്ശിയും മരണപ്പെട്ടത്. ആ വിഷമത്തില്‍ നിന്നും മേഘ്ന മാറി വരുന്നതേയുള്ളൂ. ഇപ്പോഴിതാ മേഘ്ന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ മേഘ്നയെ കാണാനും ഒപ്പം കുറച്ച് സമയം ചിലവഴിക്കാനും നസ്രിയ എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മേഘ്ന.
മേഘ്നയും നസ്രിയയും നല്ല സുഹൃത്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ജീവിതത്തിലെ ഓരോ പ്രതിസന്ധികള്‍ മേഘ്ന നേരിട്ടപ്പോഴെല്ലാം കൈപിടിച്ച് ആശ്വാസമായി നസ്രിയ ഒപ്പം നിന്നിരുന്നു. മേഘ്നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നസ്രിയയും ഫഹദും മേഘനയെ കാണാന്‍ എത്തിയിരുന്നു. കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. അപ്പോള്‍ മുതല്‍ തന്നെ നസ്രിയ കൂട്ടായി മേഘനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. മേഘ്നയുടെ പല വിഷമഘട്ടങ്ങളിലും അത് മാറ്റാന്‍ നസ്രിയ ഓടിയെത്താറുണ്ട്. ചിരഞ്ജീവിയുടെ മരണം ഇപ്പോഴും മേഘനയ്ക്ക് വിങ്ങലാണ്. ഹൃദയാഘാതതത്തെ തുടര്‍ന്നായിരുന്നു ചീരുവിന്റെ മരണം. വീട്ടില്‍ തളര്‍ന്നു വീണ ചിരഞ്ജീവിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മേഘ്നയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളാണ് നസ്രിയ.
'റി യുണൈറ്റഡ് വിത്ത് മൈ ബേബി ഗേള്‍' എന്ന അടിക്കുറിപ്പോടെയാണ് മേഘ്ന നസ്രിയയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സന്തോഷത്തോടെയുള്ള ഇരുവരുടെയും സെല്‍ഫികള്‍ കണ്ട് ആരാധകരും സന്തോഷത്തിലായി. എത്ര തിരക്കാണേലും നിങ്ങള്‍ പരസ്പരം സമയം കണ്ടെത്തി കാണുന്നതിനുള്ള സന്തോഷവും ആരാധകര്‍ പങ്കുവെച്ചു.