ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കാണുന്ന ്കുടുംബശ്രീ ശാരദ. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് ഇപ്പോള്‍ പരമ്പര. നായകനായ വിഷ്ണുവിന്റെ മരണം ഉള്‍ക്കൊള്ളാനാവുന്നില്ലെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. ഇതേക്കുറിച്ച് പ്രബിനോട് തന്നെ പ്രേക്ഷകര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായൊരു മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. വിഷ്ണു മരിക്കുന്ന രംഗങ്ങള്‍ കാണിച്ചതിന് പിന്നാലെയായാണ് മൗനം വെടിഞ്ഞ് പ്രബിന്‍ എത്തിയിരിക്കുകയാണ്.
പ്രബിന്റെ അസാന്നിധ്യത്തിന്റെ വിഷമം പങ്കുവയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് താരത്തിന്റെ കുറിപ്പ്.
'ഈ video ഞാന്‍ കണ്ടപ്പോള്‍ ഒരുപാട് സങ്കടം വന്നു...എന്ത് എഴുതണം എന്നറിയില്ല...ഒരുപാട് വേദനയുണ്ട് എങ്കിലും ഒരു കലാകാരന്‍ എന്ന രീതിയില്‍ ഞാന്‍ ഭാഗ്യംചെയ്തവനാണ്... എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും എന്നിക്കു വാക്കുകള്‍ ഇല്ല. വിഷ്ണു എന്ന കഥാപാത്രം വിട്ടുപിരിയുന്നതില്‍ ഒരുപാട് വേദന ഉണ്ട്, പല രാത്രികള്‍ എന്നിക്കു ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരവസ്ഥയായിരുന്നു പക്ഷെ... എന്നെ കുറച്ചെങ്കിലും ഇഷ്ടപെടുന്ന സഹോദരി സഹോദരന്മാര്‍... എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് അമ്മമാര്‍...വിഷ്ണു എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ട കുരുന്നു കുട്ടികള്‍... ഇവരുടെയെല്ലാം വിഷമങ്ങള്‍ കേട്ട് ഒരുപാട് സങ്കടം തോന്നി.. വിഷ്ണുവിനെ വളര്‍ത്തിയത് നിങ്ങള്‍ പ്രേക്ഷകരാണ്...
നിങ്ങള്‍ തന്ന പിന്തുണയാണ് എനിക്കും, കുടുംബശ്രീ ശാരദയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും വിഷ്ണു എന്ന കഥാപാത്രത്തിന് കുറച്ചെങ്കിലും നീധി പുലര്‍ത്താന്‍ സാധിച്ചത്കുടുംബശ്രീ ശാരതിയിലെ എല്ലാ അംഗങ്ങളെയും ഞാന്‍ ഓര്‍ത്തുപോവുന്നു... ഒരുപാട് നന്ദി
വിഷ്ണുവിന് നിങ്ങള്‍ തന്ന സ്‌നേഹത്തിനു ഒരുപാട് ഒരുപാട് നന്ദി....ഇനിയും പല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ വരും.. അത് നല്ലതാണെങ്കില്‍ മാത്രം...നിങ്ങളെ എന്റെര്‍റ്റൈന്‍ ചെയുന്നെങ്കില്‍ മാത്രം...നിങ്ങള്‍ വിഷ്ണു എന്ന കഥാപാത്രത്തിന് കൊടുത്ത പിന്തുണ നരേന്‍ എന്ന കഥപ്പാത്രത്തിനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... (ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ... നരേന്‍ ജനിച്ചതുകൊണ്ടല്ല വിഷ്ണു മരിച്ചത്... വിഷ്ണു മരിക്കും എന്ന് ഉറപ്പായതുകൊണ്ടാണ് നരേന്‍ ജനിച്ചത് നന്ദി.... സ്‌നേഹിച്ചവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും കൂടെനിന്നവര്‍ക്കും' എന്നാണ് താരം കുറിച്ചത്.