Latest News

ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആന്‍ഡ് ടേണ്‍സിനും റോളര്‍ കോസ്റ്റര്‍ റൈഡിനും ശേഷം അവസാനം ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്;സ്‌നേഹം പിടിച്ചുവാങ്ങാന്‍ കഴിയില്ല, ആര്‍ക്കും ബാധ്യതയാകാന്‍ താല്പര്യവുമില്ല; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നടി ഗൗരി കൃഷ്ണന്‍ 

Malayalilife
 ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആന്‍ഡ് ടേണ്‍സിനും റോളര്‍ കോസ്റ്റര്‍ റൈഡിനും ശേഷം അവസാനം ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്;സ്‌നേഹം പിടിച്ചുവാങ്ങാന്‍ കഴിയില്ല, ആര്‍ക്കും ബാധ്യതയാകാന്‍ താല്പര്യവുമില്ല; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നടി ഗൗരി കൃഷ്ണന്‍ 

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ഗൗരി കൃഷ്ണന്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയും അതിന് താഴെ വന്ന കമന്റുകള്‍ക്ക് നല്‍കിയ മറുപടിയിലൂടെയുമാണ് താരം ഈ വിവരം വെളിപ്പെടുത്തിയത്. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകനായ മനോജുമായാണ് ഗൗരി വിവാഹിതയായത്. എന്നാല്‍ തങ്ങളിപ്പോള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് ഗൗരി വ്യക്തമാക്കി. 

ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിന് ശേഷം താന്‍ ട്രാക്കിലേക്ക് തിരിച്ചു വരികയാണെന്ന് ഗൗരി വീഡിയോയില്‍ പറയുന്നു. 'ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആന്‍ഡ് ടേണ്‍സിനും റോളര്‍ കോസ്റ്റര്‍ റൈഡിനും ശേഷം അവസാനം ഞാന്‍ ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്. ഒരുപാട് പേര്‍ ചോദിച്ചിരുന്നു എന്താണ് വീഡിയോകള്‍ ഇടാത്തതെന്ന്. ജീവിതം തന്നെ മൊത്തത്തില്‍ ഒന്ന് ബ്രേക്കിലായിരുന്നു. ആ ബ്രേക്കില്‍ നിന്ന് വീണ്ടുമൊരു റീ സ്റ്റാര്‍ട്ട് പോലെ തുടങ്ങുകയാണ്,' ഗൗരി പറഞ്ഞു. 

പുതിയ വീഡിയോയ്ക്ക് താഴെ ഭര്‍ത്താവ് മനോജിനെക്കുറിച്ച് ആരാധകര്‍ ഉന്നയിച്ച തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കാണ് ഗൗരി കൃത്യമായ മറുപടി നല്‍കിയത്. തങ്ങളിപ്പോള്‍ ഒരുമിച്ചല്ല താമസിക്കുന്നതെന്ന് താരം ഇതിലൂടെ തുറന്നുപറഞ്ഞു. സ്‌നേഹം എന്നത് ആരില്‍ നിന്നും പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ലെന്നും ആരുടെയും ജീവിതത്തില്‍ ഒരു ബാധ്യതയായി തീരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മറുപടിയായി താരം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ കാണുന്നതുപോലെയല്ല ആരുടെയും യഥാര്‍ത്ഥ ജീവിതമെന്നും തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ഗൗരി ആരാധകരെ ഓര്‍മ്മിപ്പിച്ചു. 

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'പൗര്‍ണമിത്തിങ്കള്‍' എന്ന ഹിറ്റ് സീരിയലിലൂടെയാണ് ഗൗരി ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ്. സെറ്റിലെ സൗഹൃദം പിന്നീട് പ്രണയമാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഗൗരി. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന വിശേഷങ്ങളാണ് പുതിയ വ്‌ളോഗില്‍ താരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധികളിലും തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഗൗരി നന്ദി അറിയിച്ചു.ൃ
 

gowri krishnan about her seperatION

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES