മലയാള സിനിമയില്‍ നിര്‍മ്മാതാവും നടനായും പേരെടുത്ത താരമാണ് ജി സുരേഷ് കുമാര്‍. മലയാളത്തിന്റെ പ്രിയ നടി മേനകയാണ് താരത്തിന്റെ ഭാര്യ. അച്ഛനേയും അമ്മയേയും പോലെ സിനിമ മേഖല വെട്ടിപിടിക്കാനൊരുങ്ങുകയാണ് ഇവരുടെ മകളായ കീര്‍ത്തി സുരേഷ് ഇപ്പോള്‍. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിുകളുടെ ഉറ്റതോഴനായ സുരേഷ്‌കുമാര്‍ ഇപ്പോള്‍ മമ്മൂട്ടിയേക്കുറിച്ച പറഞ്ഞ വാക്കുകയാണ് വൈറലായിമാറുന്നത്. കാരവാനുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്ടത്തിനെക്കുറിച്ചും സുരേഷ് കുമാറിന് അതിനോടുള്ള വിയോജിപ്പുകളെക്കുറിച്ചും താരം മനസ് തുറക്കുന്നു. ഇതോടൊപ്പം തന്നെ മമ്മൂട്ടി മകളോട് കാരവാന്‍ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞതും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു.
കാരവാനുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്ടത്തിനെക്കുറിച്ചും സുരേഷ് കുമാറിന് അതിനോടുള്ള വിയോജിപ്പുകളെക്കുറിച്ചും താരം മനസ് തുറക്കുന്നു. ഇതോടൊപ്പം തന്നെ മമ്മൂട്ടി മകളോട് ക്യാരവാന്‍ പ്രണയത്തെക്കുറി്ച് തുറന്നു പറഞ്ഞതും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു.
താനിക്ക് കാരവാന്‍ താത്പര്യമുണ്ടായിരുന്ന ആളല്ല.. താന്‍ കാരവാനിലിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു. ഒരിക്കല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം മകള്‍ കീര്‍ത്തിയെ കൂട്ടിക്കൊണ്ടുപോയി കാരവന്‍ കാണിച്ചിട്ട് ഇതുപോലെയൊന്ന് വാങ്ങണമെന്നും എന്നാല്‍ നിന്റെ അച്ഛന്‍ അതിന് സമ്മതിക്കില്ലെന്ന് കളിയായി പറഞ്ഞതും സുരേഷ് കുമാര്‍ ഓര്‍മിക്കുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സുരേഷ്‌കുമാര്‍ പറഞ്ഞതിങ്ങനെ:-
തുടക്ക കാലത്ത് കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, 'നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛന്‍ സമ്മതിക്കില്ല. അവന്‍ ഇതിന് എതിരാണ്...'
പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാന്‍ കാരവാനെ എതിര്‍ത്തത്. ഷൂട്ടിങ് െസറ്റില്‍ എല്ലാവും ഒരു കുടുംബം പോെല മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്നു സംസാരിച്ചിരുന്ന കാലമാണത്. മേനകയൊക്കെ അഭിനയിക്കുമ്പോള്‍ റോഡ് സൈഡില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്േനഹബന്ധം േപാകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്.
പക്ഷേ, ഇപ്പോള്‍ അതും പറഞ്ഞിരുന്നാല്‍ പറ്റില്ലല്ലോ. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി സുരേഷ് കുമാര്‍ പറഞ്ഞു.