Latest News

ഷൂട്ടിങ് തിരക്കിലും കൂട്ടുകാരിയുടെ വിവാഹത്തിന് ഓടിയെത്തി കീര്‍ത്തി സുരേഷ്; പിങ്ക് സാരിയില്‍ സിംപിള്‍ ലുക്കില്‍ താരം

Malayalilife
ഷൂട്ടിങ് തിരക്കിലും കൂട്ടുകാരിയുടെ വിവാഹത്തിന് ഓടിയെത്തി കീര്‍ത്തി സുരേഷ്; പിങ്ക് സാരിയില്‍ സിംപിള്‍ ലുക്കില്‍ താരം

ലയാളത്തില്‍ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വെന്നികൊടി പാറിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയെ തേടി ദേശീയ അവാര്‍ഡുമെത്തി. മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടി മേനകയുടെയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.

സഹതാരങ്ങളുമായും സോഷ്യല്‍ മീഡിയയിലെ ആരാധകരുമായി വലിയ അടുപ്പമാണ് താരത്തിന് ഉളളത്. സുഹൃത്തുക്കള്‍ക്ക് ഒപ്പമുളള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സിനിമയില്‍ തിരക്കുകള്‍ക്കിടയിലും പ്രിയ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് കീര്‍ത്തി സുരേഷ്. കോളജ്കാലഘട്ടം മുതല്‍ നടിയുടെ സുഹൃത്തായ സലോനിയുടെ വിവാഹത്തിനാണ് അതിസുന്ദരിയായി താരം എത്തിയത്.

കോളജില്‍ കീര്‍ത്തിക്കൊപ്പമുണ്ടായിരുന്ന മറ്റ് കൂട്ടുകാരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കടും പിങ്ക് നിറത്തിലെ സില്‍വര്‍ ബോര്‍ഡര്‍ ഉളള സാരിയാണ് താരം വിവാഹത്തിനായി അണിഞ്ഞിരുന്നത്. സിംപിള്‍ ലുക്കിലാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. കോളജില്‍ കീര്‍ത്തിക്കൊപ്പമുണ്ടായിരുന്ന മറ്റ് കൂട്ടുകാരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നടിയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം.നിഥിന്‍ നായകനാകുന്ന തെലുങ്ക് ചിത്രം രംഗ് ദേയിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

keerthi suresh attends her friends marriage function

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES