Latest News

സിംഗിള്‍ ആണോ കമ്മിറ്റഡ് ആണോ എന്ന് ആരാധകര്‍; ഇഷ്ടം ഇതിനോടാണെന്ന് കീര്‍ത്തി സുരേഷ്

Malayalilife
 സിംഗിള്‍ ആണോ കമ്മിറ്റഡ് ആണോ എന്ന് ആരാധകര്‍; ഇഷ്ടം ഇതിനോടാണെന്ന് കീര്‍ത്തി സുരേഷ്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി മേനകയുടെയും സുരേഷിന്റെയും മകള്‍. കുബേരന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി പിന്നീട് മോഹന്‍ലാല്‍ ചത്രമായ ഗീതാഞ്ജലിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറിയ താരം വളരെ വേഗത്തിലാണ് തന്റെ സ്ഥാനം കണ്ടെത്തിയത്.

തമിഴകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇന്ന് കീര്‍ത്തി സുരേഷ്. മുന്‍നിരതാരങ്ങള്‍ക്കൊപ്പം അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണുളളത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കീര്‍ത്തി സുരേഷ്. സിനിമ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുമായി സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ആരാധകരുടെ ചോദ്യത്തിന് വളരെ കൃത്യമായും വ്യക്തവുമായ മറുപടിയാണ് താരം നല്‍കാറുള്ളത്.

കഴിഞ്ഞ ദിവസം പ്രേക്ഷകരോട് സംവദിക്കാന്‍ നടി എത്തിയിരുന്നു. ട്വിറ്ററിലെ ക്യൂ-എ സെക്ഷനിലായിരുന്നു നടിയുടെ മറുപടി. ഗോസിപ്പ് കോളങ്ങളില്‍ അധികം പേര് കേള്‍ക്കാത്ത കീര്‍ത്തിയ്ക്ക് റിലേഷന്‍ ഉണ്ടോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ട കാര്യം. 'സിംഗിള്‍ ആണോ കമ്മിറ്റഡ്' ആണോ എന്നായിരുന്നു കീര്‍ത്തിയോട് ഒരു ആരാധകന്‍ ചോദിച്ചത്. ജോലിയില്‍ കമ്മിറ്റഡ് ആണെന്നായിരുന്നു ഉത്തരം. ്താരത്തിന്റെ വിവാഹത്തെക്കുറിച്ച് മുന്‍പ് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. 

Read more topics: # keerthi suresh,# says about love,# commitment
keerthi suresh says about love commitment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES