ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസയം ശോഭനയുടെ അമ്മയുടെ പക്കല്‍ നിന്നും 41,000 രൂപ മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് താരം മാപ്പ് നല്‍കി. ജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് അറിഞ്ഞതോടെ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുറ്റം എറ്റുപറഞ്ഞതിനെ തുടര്‍ന്നാണ് ജോലിക്കാരിക്ക് മാപ്പ് നല്‍കിയത്.
തേനാംപെട്ടിലെ വീട്ടില്‍ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാര്‍ച്ച് മുതലാണ് മോഷണം തുടങ്ങിയത്. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.
കഴിഞ്ഞ എതാനം മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പണം ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി, മകള്‍ക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിന്‍വലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. വിജയയെ തുടര്‍ന്നും വീട്ടില്‍ നിര്‍ത്താന്‍ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശോഭന വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.