Latest News

ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് അയച്ചിരുന്നു; ആ സമയത്ത് വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു; മലയാള സിനിമയില്‍ പ്രശ്‌നമായി തോന്നിയത് രാവിലെ നാല് മണിക്ക് വിളിച്ചേഴുന്നേല്പ്പിക്കും എന്നത്; മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ വിശേഷങ്ങളുമായി ശോഭന

Malayalilife
 ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് അയച്ചിരുന്നു; ആ സമയത്ത് വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു; മലയാള സിനിമയില്‍ പ്രശ്‌നമായി തോന്നിയത് രാവിലെ നാല് മണിക്ക് വിളിച്ചേഴുന്നേല്പ്പിക്കും എന്നത്; മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ വിശേഷങ്ങളുമായി ശോഭന

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ് മോഹന്‍ലാല്‍ - ശോഭന കോംബോ. നിരവധി ഹിറ്റ് സിനിമകളില്‍ ഒന്നിച്ച ഇവര്‍ വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് 'തുടരും'. തൊണ്ണൂറുകളുടെ അവസാനമാണ് ശോഭന സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. ഡാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ശോഭന വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ തിരിച്ചെത്തി. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭന. കരിയറില്‍ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് ശോഭനയിപ്പോള്‍. 

തനിക്ക് നഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് നടി സംസാരിച്ചു.കരകാട്ടക്കാരന്‍ തനിക്ക് വന്ന സിനിമയായിരുന്നു. പക്ഷെ താന്‍ ആ സിനിമ ചെയ്തില്ലെന്ന് ശോഭന നിരാശയോടെ പറഞ്ഞു. ശോഭന വേണ്ടെന്ന് വെച്ച സിനിമകളില്‍ ദൃശ്യവും ഉണ്ടായിരുന്നു. ചിത്രത്തിനായി ജീത്തു ജോസഫ് സ്‌ക്രിപ്റ്റ് വരെ ശോഭനയ്ക്ക് അയച്ചിരുന്നു. പക്ഷെ ശോഭന നോ പറയുകയായിരുന്നു. ആ സമയത്ത് വിനീത് ശ്രീനിവാസന്റെ തിര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശോഭന. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് മാത്രമാണ് കണ്ടത്. ആ കാലത്തിന് പറ്റുന്ന രീതിയില്‍ വളരെ ഭംഗ ിയായി റീമേക്ക് എടുത്തു. പ്രിയദര്‍ശന് തെറ്റ് പറ്റില്ലല്ലോയെന്നും ശോഭന പറഞ്ഞു.ശോഭനയ്ക്ക് പകരമാണ് സംവിധായകന്‍ മീനയെ കാസ്റ്റ് ചെയ്തത്. ദൃശ്യത്തില്‍ മീന ആയിരുന്നു മോഹന്‍ലാലിന്റെ നായിക. 

കരിയറിന്റെ തുടക്കക്കാലത്ത് ആരും തന്റെ ചെറിയ പ്രായത്തെയൊന്നും പരിഗണിച്ചിട്ടില്ലെന്നാണ് ശോഭന പറയുന്നത്.അവര്‍ പൈസ തന്നിട്ട് എന്റെ ഡേറ്റ് ബുക്ക് ചെയ്യും അത്ര മാത്രം. തനിക്ക് കേവലം 15 വയസ്സ് മാത്രമേയുള്ളു, താനൊരു കുട്ടിയാണ് എന്നൊന്നും ആരും ചിന്തിക്കാറില്ലായിരുന്നു. 'ശോഭന ഒരു ആര്‍ടിസ്റ്റാണ്, ഹിറ്റായി നില്‍ക്കുന്ന ഒരു നായിക നടിയാണ്. അവരെ നായികയായി ബുക്ക് ചെയ്യാം എന്നല്ലാതെ അവര്‍ മറ്റൊന്നും ചിന്തിച്ചിരുന്നില്ല.

ആ സമയത്ത് തനിക്ക് കോളേജില്‍ പോകണമെന്നോ പാര്‍ട്ടിയ്ക്ക് പോകണമെന്നോ തുടങ്ങിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശോഭന പറയുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്കെല്ലാം അങ്ങനെയുള്ള കാര്യത്തില്‍ ഇഷ്ട്ടങ്ങളുണ്ട്. എന്റെ മകളും അവളുടെ താല്‍പര്യങ്ങള്‍ പറയാറുണ്ട്. ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്ന് പുറത്തു പോകണം. ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചിലരെ കാണാന്‍ പോകണമെന്ന്. തന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ പോകുന്നുണ്ടല്ലോ. അതുപോലെ എനിക്കും പോകണമെന്നാണ് മകള്‍ പറയാറുള്ളത്. അവള്‍ക്കും അവളുടെ പ്രായത്തിലുള്ളവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും ശോഭന പറയുന്നു.

എനിക്കറിയില്ലായിരുന്നു ഞാന്‍ വളര്‍ന്ന് വന്ന കാലഘട്ടത്തില്‍ അങ്ങനൊയൊക്കെയാണ് ജീവിക്കേണ്ടതെന്ന്. എന്നെ സംബന്ധിച്ചിടത്തോളം പുറത്തു പോകണമെന്നാല്‍ അത് സിനിമയില്‍ അഭിനയിക്കുന്നതാണ്. പാര്‍ട്ടിയ്ക്ക് പോവുന്നതെന്നാല്‍ എന്റെ സുഹൃത്തുക്കളുടെ കൂടെയുള്ളതാണ്. ഭക്ഷണം സെറ്റില്‍ നിന്നും കിട്ടുന്നതാണ്. എനിക്ക് അതൊക്കെ വലിയ നിധി കിട്ടിയ പോലെയായിരുന്നു എന്നും ശോഭന പറയുന്നു. ആകെ പ്രശ്നമായി തനിക്ക് തോന്നിയത് മലയാള സിനിമയുടെ ചിത്രീകരണമാണെന്നും ശോഭന പറയുന്നു.

രാവിലെ നാല് മണിയ്ക്ക് വിളിച്ചെഴുന്നേല്‍പ്പിക്കും. 'ചേച്ചി, ചായ' എന്നു പറഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ ആള് വരും. ആരും സിറ്റിയില്‍ ഷൂട്ടിങ്ങ് വെക്കാറില്ല. ദൂരെ സ്ഥലങ്ങളിലാകും ഷൂട്ട്. അവിടെ ഷൂട്ട് കഴിഞ്ഞ് മുറിയില്‍ എത്തുമ്പോഴേക്കും 12 മണിയാകും. രാവിലെ 5 മണി വരെ ഉറങ്ങാന്‍ പറ്റൂ എന്നതാണ് ആകെയുള്ള ബുദ്ധിമുട്ടി. ബാക്കി എല്ലാ കാര്യങ്ങളും നല്ല അനുഭവങ്ങളായിരുന്നു. പ്രിയദര്‍ശന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഭദ്രന്‍, ബാലു മഹേന്ദ്ര, അരവിന്ദന്‍ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് എന്നെ കൂടുതല്‍ പഠിപ്പിച്ചത്. അവര്‍ എന്നെ കൂട്ടിക്കൊണ്ട് പോകുന്ന സ്ഥലത്താണ് ഞങ്ങള്‍ ആഘോഷിക്കാറുണ്ടായിരുന്നത്. അത്തരം ആളുകളെ കാണുന്നതാണ് എന്റെ സോഷ്യല്‍ ലൈഫ്. അതൊന്നും എല്ലാവര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ അല്ലല്ലോ എന്നും ശോഭന പറയുന്നു.എന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം 500 രൂപയാണ്. പക്ഷെ ആ പണം ആരോ മോഷ്ടിച്ചു. എന്റെ അമ്മയും അച്ഛനും അന്ന് കരഞ്ഞിട്ടുണ്ട്. അവര്‍ പണം എടുത്ത് വെച്ചപ്പോഴേക്കും ആരോ മോഷ്ടിക്കുകയായിരുന്നെന്നും ശോഭന ഓര്‍ത്തു. 

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലുമായി ശോഭന ഒന്നിക്കുന്ന ചിത്രം തുടരും ലൊക്കേഷന്‍ വിശേഷങ്ങളും മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ചപ്പോഴുള്ള അനുഭവം നടി പങ്ക് വച്ചു. തനിക്ക് ആ സെറ്റ് വളരെ നല്ല അനുഭവമായിരുന്നെന്ന് ശോഭന പറഞ്ഞു. എന്നാല്‍ തന്നെ എങ്ങനെ സഹിച്ചുവെന്ന് ആ സിനിമയുടെ ക്രൂവിനോട് തന്നെ ചോദിക്കണമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ ഈയടുത്ത് കണ്ടതുപോലെ വലിയ ബഹളമോ ആള്‍ക്കൂട്ടമോ ഒന്നുമില്ലാത്ത സാധാരണ മനുഷ്യനായാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ശോഭന പറഞ്ഞു. ഒരു സാധാരണ ടാക്സി ഡ്രൈവറായാണ് വേഷമിട്ടതെന്നും അയാളുടെ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ഇത്രയും മലയാളസിനിമ ചെയ്തിട്ടുള്ളതുപോലെയാണ് തുടരും ചെയ്തതെന്നും ശോഭന പറഞ്ഞു.

നോര്‍മലായിട്ടുള്ള ഒരു സ്‌ക്രിപ്റ്റില്‍, വളരെ നോര്‍മലായിട്ടുള്ള കഥാപാത്രമായിട്ടാണ് വന്നതെന്നും താന്‍ ആ കഥാപാത്രത്തിന്റെ പങ്കാളിയാണെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഫീലായിരുന്നു ആ സിനിമയുടെ സെറ്റില്‍ തനിക്ക് ലഭിച്ചതെന്നും ശോഭന പറഞ്ഞു.

Read more topics: # ശോഭന
shobana experience of thudarum

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES