ഹാരം അണിയിച്ച് മകളെ വീട്ടിലേക്ക് വരവേറ്റ് അമ്മ; സ്‌കൂളിലെത്തിയ അമ്മയെ കണ്ട് ഓടിയെത്തി വാരിപുണര്‍ന്ന് ആശംസയറിയിച്ച് മകള്‍; പത്മഭൂഷന്‍ നേടിയ നടി ശോഭനയെ മകളും അമ്മയും വരവേറ്റത് ഇങ്ങനെ

Malayalilife
ഹാരം അണിയിച്ച് മകളെ വീട്ടിലേക്ക് വരവേറ്റ് അമ്മ; സ്‌കൂളിലെത്തിയ അമ്മയെ കണ്ട് ഓടിയെത്തി വാരിപുണര്‍ന്ന് ആശംസയറിയിച്ച് മകള്‍; പത്മഭൂഷന്‍ നേടിയ നടി ശോഭനയെ മകളും അമ്മയും വരവേറ്റത് ഇങ്ങനെ

തിരുവനന്തപുരം സ്വദേശിയായ ചന്ദ്രകുമാര്‍ പിള്ളയുടെയും മലേഷ്യക്കാരിയായ ആനന്ദത്തിന്റെയും ഏകമകളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന 'ഏപ്രില്‍ 18' ലാണ് ആദ്യമായി നായികയായത്. അതിനു ശേഷം അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ആരാധക മനസു കവര്‍ന്ന ശോഭന ഇപ്പോള്‍ നൃത്തത്തിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് നടിയെ തേടി പത്മശ്രീയ്ക്ക് പിന്നാലെ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചത്. ആ സന്തോഷം കുടുംബത്തോടൊപ്പം പങ്കിടുന്ന ദൃശ്യങ്ങള്‍ ആണ് നടിയിപ്പോള്‍ പങ്ക് വച്ചിരിക്കുന്നത്.

അമ്മയ്ക്കായി ബൊക്കെയൊക്കെ വാങ്ങിയാണ് ശോഭന യാത്ര പുറപ്പെട്ടത്. വയ്യാത്ത കാലുമായി പതുക്കെ വീടിന്റെ സ്റ്റെപ്പു കയറിയെത്തിയ ശോഭനയെ അണിയിക്കാന്‍ പൂമാലയുമായാണ് അമ്മ ആനന്ദം പുറത്തേക്ക് എത്തിയത്.
തുടര്‍ന്ന് മകളെ സന്തോഷത്തോടെ ഹാരം അണിയിക്കുകയും അമ്മയ്ക്ക് സഹായമായി നില്‍ക്കുന്ന സ്ത്രീയും ശോഭനയെ ഹാരമണിയിക്കുന്നതു കാണാം. തുടര്‍ന്ന് മകളെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചപ്പോള്‍ അമ്മയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് ശോഭന വീടിനകത്തേക്ക് കയറുന്നത്. 

തുടര്‍ന്ന് എന്തു സംഭവിച്ചുവെന്ന് ശോഭന ചോദിക്കുമ്പോള്‍ എനിക്കൊന്നും സംഭവിച്ചില്ല എന്ന് കുസൃതി നിറഞ്ഞ അമ്മയുടെ മറുപടിയും കേള്‍ക്കാം. പലപ്പോഴും വേദിയിലും ഇന്റര്‍വ്യൂകളിലുമെല്ലാം സരസമായും കുസൃതി ഒളിപ്പിച്ചും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളാണ് ശോഭന. അതെവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാകുന്നതാണ് ഈ വീഡിയോ. തുടര്‍ന്ന് വീടിനകത്തേക്ക് കയറുന്ന നടി വീട്ടിലെ നടരാജ വിഗ്രഹത്തിനുമുന്നില്‍ തൊഴുതു പ്രാര്‍ത്ഥിക്കുകയും ഭസ്മം നെറ്റിയില്‍ അണിയുന്നതും കാണാം.

തുടര്‍ന്ന് താന്‍ പഠിച്ച ശിഷ്യ അഡയാറിലെ സെന്റ് തോമസ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയിലേക്കാണ് നടി എത്തിയത്. അവിടെ തന്നെയാണ് ശോഭനയുടെ വളര്‍ത്തു പുത്രിയായ അനന്ത നാരായണി ചന്ദ്രശേഖറും പഠിക്കുന്നത്. അമ്മയെത്തിയപ്പോള്‍ സ്‌കൂളിലെ കാന്റീനില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്നു നാരായണി. അമ്മയെ കണ്ട് സന്തോഷമടക്കാനാകാതെ ഓടിയെത്തുകയായിരുന്നു മകള്‍. തുടര്‍ന്ന് അമ്മയെ കെട്ടിപിടിയ്ക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രകുമാറിന്റെയും ആനന്ദത്തിന്റെയും ഏക മകളാണ് ശോഭന. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശോഭന അനന്തനാരായണി എന്ന മകളെ ദത്തെടുത്ത് വളര്‍ത്തി തുടങ്ങിയത്. അമ്മയെ പോലെ നാരായണി നല്ലൊരു നര്‍ത്തകിയായി വളര്‍ന്നു വരികയാണ്

മലയാള സിനിമയിലെ പ്രശസ്തമായ തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ പരമ്പരയിലെ കണ്ണിയാണ് ശോഭന. ഇടയ്ക്ക് സിനിമവിട്ട കാലമുണ്ടായിരുന്നു ശോഭനയ്ക്ക്. അന്ന് മുതല്‍ ക്ലാസിക്കല്‍ നൃത്തത്തില്‍ അവര്‍ തന്റേതായ ഒരിടം സൃഷ്ടിച്ചെടുത്തു. അച്ഛന്‍ ചന്ദ്രകുമാര്‍ വഴിയാണ് തിരുവിതാംകൂര്‍ സഹോദരിമാരുടെ കുടുംബത്തിലേക്ക് ശോഭനയ്ക്ക് ബന്ധം ഉണ്ടാവുന്നത്. പൊതുവേ മുഖ്യധാരയില്‍ എങ്ങും ശോഭനയുടെ മാതാപിതാക്കള്‍ വന്നിട്ടില്ല. വളരെ കുറച്ചു മാത്രമേ ശോഭനയുടെ അമ്മയുടെ മുഖം മാധ്യമങ്ങളില്‍ വന്നിട്ടുള്ളൂ. അക്കൂട്ടത്തിലേക്കാണ് നടി പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയും എത്തിയത്.

 

Read more topics: # ശോഭന
shobana greeted by her motheR and daughteR

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES