വ്യത്യസ്തമായ കായയുടെ ചിത്രവുമായി റിമാകല്ലിങ്കല്‍; വിലകേട്ടാല്‍ ഞെട്ടും

Malayalilife
 വ്യത്യസ്തമായ കായയുടെ ചിത്രവുമായി റിമാകല്ലിങ്കല്‍; വിലകേട്ടാല്‍ ഞെട്ടും

ലയാള സിനിമയില്‍ ആരാധകര്‍ക്ക് പ്രിയങ്കരരായ താര ദമ്പതികള്‍ നിരവധികള്‍ നിരവധി പേരുണ്ടെങ്കിലും വിവാഹ ശേഷവും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താരദമ്പതികള്‍ വിരളമാണ്. അത്തരത്തില്‍ സിനിമ ലോകത്ത് സജീവമായ മറ്റൊരു താരദമ്പതികളാണ് റിമാ കല്ലിങ്കലും ആഷിഖ് അബുവും. വളരെ ലളിതമായ രീതിയില്‍ വിവാഹം കഴിച്ചവരാണ് ആഷിക് അബുവും റിമയും. കേരളക്കര ഏറ്റെടുത്ത വിവാഹമായിരുന്നു. പറ്റുമ്പോഴൊക്കെ ഒന്നിച്ച് സമയം ചിലവഴിക്കുകയും യാത്രകള്‍  പോവുകയും ചെയ്യുന്ന ജോഡികളാണ് ഇരുവരും. തങ്ങളുടെ അവധിക്കാലച്ചിത്രങ്ങളൊക്കെ ഇരുവരും പങ്കുവച്ച് എത്താറുണ്ട്. ഇപ്പോള്‍ തങ്ങളുടെ വെക്കേഷന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കയാണ് ഇരുവരും. 

വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. 'കോകോ ഡീ മേര്‍' എന്നാണ് റിമ പങ്കുവച്ച കായയുടെ പേര്. ഈ പേര് മാത്രമാണ് റിമ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ ഗൂഗിളില്‍ തിരയാനുള്ള ഉപദേശവും താരം നല്‍കിയിട്ടുണ്ട്. 'സെക്‌സി' എന്നാണ് ഈ കായ വിശേഷിക്കപ്പെടുന്നത്. ഈ കായയുടെ വില കണ്ടാല്‍ ഞെട്ടുമെന്ന് ഉറപ്പാണ്. 300 ഡോളര്‍ അഥവാ 22, 339.50 രൂപയാണ്. ഏകദേശം പത്തു വര്‍ഷം കൊണ്ടാണ് ഈ കായ പഴുക്കുന്നത്. 

  യ്‌ഷെല്‍സില്‍ പോയി വരുന്നവര്‍ ഈ കായ ഒരു ഓര്‍മ്മയായും കൂടെ കൊണ്ടുവരാറുണ്ട്.  പോപ്പ് കോണിന്റെ ഗന്ധമാണ് ഈ കായയ്ക്ക്.  ഇത് താനും വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് നടി മാളവിക മോഹനന്‍ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്. ഈ കായ ഒന്ന് കിട്ടിയാല്‍ കൊള്ളാം എന്നുള്ള കമന്റുകളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. എന്തായാലും വിശേഷപ്പെട്ട കായസമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

rima kallingal shares the pic of a variety fruit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES