'ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകള്‍ ജാതി പറഞ്ഞു വിളിക്കുന്നതിനു സമാനമായേ തോന്നിയിട്ടുളളു....!നടി റിമ കല്ലിക്കല്‍ 

Malayalilife
topbanner
'ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകള്‍ ജാതി പറഞ്ഞു വിളിക്കുന്നതിനു സമാനമായേ തോന്നിയിട്ടുളളു....!നടി റിമ കല്ലിക്കല്‍ 

മലയാളസിനിമയില്‍ ഈയിടെ നടന്ന വിവാദവാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന നടിയാണ് റിമ കല്ലിങ്കല്‍. താരസംഘടനയിലെ പ്രശ്‌നങ്ങളിലും പരാമര്‍ശനങ്ങള്‍ക്കും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റിവലില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ പിടിക്കുന്നത്.

'ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകള്‍ ജാതി പറഞ്ഞു വിളിക്കുന്നതിനു സമാനമായേ തോന്നിയിട്ടുളളുവെന്ന് നടി റിമ കല്ലിക്കല്‍. അതൊരു കോംപ്ലിമെന്റായാണ് സ്ത്രീയെന്ന നിലയില്‍ എടുക്കുന്നതും. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകള്‍ െപാതുവെ കേള്‍ക്കുന്ന പഴിയാണ് ഇതെന്നും അതിനാല്‍ വിഷമം തോന്നുന്നില്ലെന്നും റിമ പറഞ്ഞു. 

ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകളെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നത്. ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ അശുദ്ധകളാണ് എന്ന് സ്വയം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ സ്ത്രീകളുടെ കാഴ്ച വേദനിപ്പിച്ചു. സാമൂഹികസാസ്‌കാരിക വിഷയങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു. വനിതാമതില്‍ സംഘടിപ്പിച്ച സമയത്ത് കോട്ടയത്ത് കേട്ട ഒരു നര്‍മ്മുണ്ട്. വനിതാമതില്‍ പങ്കെടുത്ത വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുകയാണ് ഒരു ചായയെടുക്കാന്‍. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നില്‍ക്കുന്നുവെന്നതാണ് അത് സൂചിപ്പിക്കുന്നതെന്നും റിമ പരിഹസിച്ചു.

കുലസ്ത്രീകള്‍ ഫെമിനിച്ചികള്‍ എന്നീ ടാഗുകളോട് തനിക്കു പ്രശ്‌നമുണ്ടെന്ന് നേരത്തെ തന്നെ റിമ വ്യക്തമാക്കിയിരുന്നു. ജനിച്ചു വളര്‍ന്ന സാഹചര്യം അനുസരിച്ച് എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഈ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി സംവദിച്ച് നമുക്ക് മുന്‍പോട്ട് പോകാം റിമ പറഞ്ഞു.' 

കൂടാതെ 1960കളില്‍ ഫെമിനിസ്റ്റ് മൂവ്മെന്റുകളുടെ പശ്ചാത്തലത്തില്‍ ലോകമാകെ മുഴങ്ങിക്കേട്ട 'സ്വകാര്യമായത് എന്തോ അത് രാഷ്ട്രീയം' എന്നുള്ളത് പ്രാവര്‍ത്തികമാക്കണം. അത് നമ്മുടെ നാട്ടിലെ ഓരോ വീട്ടില്‍ നിന്നും തുടങ്ങണമെന്നും റിമ പറഞ്ഞു.ഡബ്ലിയുസിസിയുടെ വരും വര്‍ഷത്തിലെ പദ്ധതികളെക്കുറിച്ചും താരം സൂചിപ്പിച്ചു.  


 

Read more topics: # rima kallingal,# surya festival speech,# viral
rima kallingal,surya festival speech,viral

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES