റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസ് പുറത്തിറങ്ങി; ഫ്‌ലിപ്കാര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഫെബ്രുവരി 19ന്‌ റിലീസ് ചെയ്യും

Malayalilife
റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസ് പുറത്തിറങ്ങി; ഫ്‌ലിപ്കാര്‍ട്ട്  വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഫെബ്രുവരി 19ന്‌ റിലീസ്  ചെയ്യും

ടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. 'സിന്ദഗി ഇന്‍ ഷോര്‍ട്' എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്.'സണ്ണി സൈഡ് ഊപര്‍' എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപര്‍ സംവിധാനം ചെയ്യുന്നത്.

വിജേത കുമാര്‍ ആണ് സംവിധായിക. ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. 'ഛാജു കേ ദഹി ഭല്ലേ', 'നാനോ സോ ഫോബിയ', 'സ്വാഹ', 'പിന്നി', 'സ്ലീപ്പിംഗ് പാര്‍ട്ണര്‍', 'താപ്പട്' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സഞ്ജയ് കപൂര്‍, ഇഷ തല്‍വാര്‍ തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മാണം. ഫ്‌ലിപ്കാര്‍ട്ട് വിഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഫെബ്രുവരി 19നാണ് റിലീസ്.

Read more topics: # rima kallingal,# hindhi web series
rima kallingal hindhi web series

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES